സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. ഇസ്ലാമിക് സ്റ്റേറ്റ് അന്തിമ യുദ്ധത്തിനായി ഇന്ത്യയെ ലക്ഷ്യംവെക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം.
ആഭ്യന്തര സുരക്ഷിതത്വത്തിനുനേരെ ഉയരുന്ന ഭീഷണികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ മന്ത്രാലയം കേരളമടക്കം 12 സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരും ഡി.ജി.പി.മാരും ഇന്‍ലിജന്‍സിന്റെ ചുമതലയുള്ള എ.ഡി.ജി.പിമാരും ഉള്‍പ്പെടുന്ന യോഗം വിളിച്ചിരുന്നു. കടല്‍മാര്‍ഗമുള്ള തീവ്രവാദി നീക്കങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ജാഗ്രതപാലിക്കാന്‍ കേരളമടക്കമുള്ള തീരദേശ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ യുവാക്കള്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള ഭീകര സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാനുള്ള മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ഇന്ത്യയില്‍നിന്ന് ഏതാനും യുവാക്കള്‍ ഐ.എസ്സില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തീവ്രവാദികളുടെ പ്രചാരണം തടയാന്‍ സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കല്‍, ബോധവത്കരണം എന്നിവയും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിനുപുറമേ തീവ്രവാദികളുടെ സ്വാധീനം വര്‍ധിക്കുന്നത് ചെറുക്കാന്‍ മതപണ്ഡിതരടക്കമുള്ളവരുടെ സഹായം തേടാനും ആലോചനയുണ്ട്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല