1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2015

താന്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെട്ടിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പ്രൊപ്പഗാന്‍ഡ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഓസ്‌ട്രേലിയന്‍ ഡോക്ടര്‍. ഇയാളുടെ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന ഹെല്‍ത്ത് ഏജന്‍സിക്ക് അയച്ച കത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞത്. താനിനി നാട്ടിലേക്ക് മടങ്ങി എത്തില്ലെന്നും ഇയാള്‍ പറയുന്നു.

താരിഖ് കമലേ എന്നായിരുന്നു ഇയാളുടെ പേരെങ്കിലും ഇപ്പോള്‍ ഇയാള്‍ സ്വയം വിളിക്കുന്നതും അറിയപ്പെടുന്നതും അബു യൂസഫ് അല്‍ ഓസ്‌ട്രേലി എന്നാണ്. ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷ്ണര്‍ റെഗുലേഷന്‍ ഏജന്‍സിക്ക് അയച്ച കത്ത് ഇയാള്‍ ഫെയ്‌സ്ബുക്കിലും പോസ്റ്റിട്ടിട്ടുണ്ട്.

ഐഎസിന്റെ കത്തിയില്‍ പറ്റിയതിനേക്കാളേറെ ചോര ഓസ്‌ട്രേലിയന്‍ കൈകളില്‍ പറ്റിയിട്ടുണ്ടെന്ന് ഇയാള്‍ എഴുത്തില്‍ കുറ്റപ്പെടുത്തുന്നു. ക്യൂന്‍സിലാന്‍ഡ് ആന്‍ഡ് ദ് നോര്‍ത്തേണ്‍ ടെറിറ്ററിയിലുള്ള ആശുപത്രിയിലായിരുന്നു ഇയാള്‍ ഐഎസില്‍ ചേരുന്നതിന് മുന്‍പ് ജോലി ചെയ്തിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.