1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ രണ്ട് വെബ്‌സൈറ്റുകള്‍ക്ക് ഇന്ത്യ പൂട്ടിട്ടു, നടപടി തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്. പോലിസ് ഏജന്‍സികളുടെയും ഇന്റലിജന്‍സിന്റെയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലാണ് സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൂലം ഇവ സൈബര്‍ സെല്‍ നിരീക്ഷണത്തിലായിരുന്നു.

ജമ്മു കാശ്മീരിലെ രണ്ടുപേരുടെ പേരിലുള്ള ഫേസ്ബുക്ക് പേജാണ് ബ്ലോക്ക് ചെയ്തത്. രണ്ടു പേജുകളിലും ബോംബ് നിര്‍മ്മാണത്തെകുറിച്ചുള്ള പരിശീനങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.

എന്നാല്‍ ഇന്റലിജന്‍സ് ബ്യുറോയും ആഭ്യന്തര മന്ത്രാലയവും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന സൈബര്‍ സെല്ലുമായി ഫേസ് ബുക്ക് പേജിനെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട 5560 വെബ്‌സൈറ്റുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.