1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2015

സ്വന്തം ലേഖകന്‍: ഇറാക്കില്‍ 300 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇസ്ലാമിക് സ്റ്റേറ്റ് കൂട്ടക്കൊല ചെയ്തു, കൊല്ലപ്പെട്ടവരില്‍ 50 പേര്‍ സ്ത്രീകള്‍. ഇറാക്കിലെ മൊസൂള്‍ നഗരത്തിലാണു സംഭവം നടന്നത്. ഇറാക്കി സൂപ്രീം ഇലക്ഷന്‍ കമ്മീഷനു വേണ്ടി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണു ഭീകരവാദികള്‍ വെടിവച്ചു കൊലപ്പെടുത്തിയത്.

സൈനിക ക്യാമ്പിനോടു ചേര്‍ന്നാണു തെരഞ്ഞെടുപ്പു ജോലികള്‍ നോക്കിയിരുന്ന ഉദ്യോഗസ്ഥര്‍ താമസിച്ചിരുന്നത്. മൊസൂളിലെ നിനവെ പ്രവിശ്യയിലാണ് ആക്രമണം നടന്നത്. ഒരു കൂട്ടം ഉദ്യോഗസ്ഥരെ ഐഎസ് ഭീകരവാദികള്‍ തലയറുത്താണു കൊലപ്പെടുത്തിയതെന്നും ദൃക്‌സാക്ഷികളായ മറ്റു ചില ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ ക്രൂരത അവസാനിപ്പിക്കാന്‍ യുഎന്നും മറ്റു ലോകരാജ്യങ്ങളും ഉടന്‍തന്നെ ഇടപെടണമെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. 2014 ജൂണ്‍ പത്തു മുതല്‍ മൊസൂളിന്റെ നിയന്ത്രണം ഇസ്ലാമിക് സ്റ്റേറ്റിന്റെ കൈയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.