1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 12, 2015

ഇറാഖിലും സിറിയയിലും സാധാരണക്കാരായ ആളുകളുടെ ഉറക്കം കെടുത്തുന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ സാന്നിദ്ധ്യം കശ്മീരിലും. ഇന്ന് കശ്മീരില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തിയാണ് ചിലര്‍ പങ്കെടുത്തത്. മുഖം മൂടിയിരുന്ന കണ്ടാല്‍ ചെറുപ്പക്കാരാണെന്ന് തോന്നുന്ന ഇവരുടെ കൈയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും അല്‍ ഖ്വയ്ദയുടെയും പതാകകളുണ്ടായിരുന്നു.

വിഘനവാദി നേതാവ് കശ്മീരില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനായി ഒത്തു കൂടിയതായിരുന്നു ആളുകള്‍. വെള്ളിയാഴ്ച്ച ജുമാ നമസ്‌ക്കാരം കഴിഞ്ഞാണ് ആളുകള്‍ ഒത്തു കൂടി പ്രതിഷേധ പ്രകടനം നടത്തിയത്. ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളും മറ്റും വിഘടനവാദി നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയേന്തി ആളുകള്‍ എത്തിയെങ്കിലും ഇവിടെ സുരക്ഷാ സേനകള്‍ കാര്യമായ ഇടപെടലുകള്‍ നടത്തുകയോ പതാകയുമായി എത്തിയവരെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കശ്മീരിന്റെ തന്നെ രണ്ട് പ്രദേശങ്ങളില്‍ ഐഎസ് പതാക കണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ല.

സുരക്ഷാ സേനയും പ്രതിഷേധക്കാരുമായി ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്ല. ചൊവ്വാഴ്ച്ചയായിരുന്നു തെഹ്‌രിക് ഹുറിയത് നേതാവായ അല്‍താഫ് ഷെയ്ക് കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.