1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015

അന്‍ബാര്‍ പ്രവിശ്യയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്ര വാദികളെ തുരത്തി പ്രദേശത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ഇറാക്ക് സൈനിക നടപടികള്‍ ആരംഭിച്ചു. ഇറാക്ക് പട്ടാളവും ഷിയാ ആയുധ ധാരികളും ഐ എസിനെ എതിര്‍ക്കുന്ന സുന്നി ഗോത്ര വിഭാഗവും സംയുക്തമായാണ് സൈനിക നടപടികളില്‍ പങ്കെടുക്കുന്നതെനനാണ് റിപ്പോര്‍ട്ട്. അന്‍ബാര്‍ പ്രവിശ്യയുടെ നിയന്ത്രണം പട്ടാളത്തില്‍നിന്ന് ഐഎസ് പിടിച്ചെടുത്ത ശേഷം ആ പ്രദേശം അവരുടെ നിയന്ത്രണത്തിലായിരുന്നു. ഐഎസ് തീവ്രവാദികളെ തുരത്താന്‍ വ്യക്തമായ തയാറെടുപ്പുകളോടെയാണ് ഇറാക്കി പട്ടാളം നീങ്ങുന്നത്.

ഇറാക്ക് പട്ടാളം അമേരിക്കയില്‍ നിന്ന് ലഭിച്ച എഫ് പതിനാറ് ഫൈറ്റര്‍ ജെറ്റുകള്‍ അന്‍ബാറിലെ പോരാട്ടത്തിന് ഉപയോഗിക്കുന്നുണ്ട്. അമേരിക്കയുടെ നേതൃത്വത്തില്‍ വ്യോമാക്രമണം നടക്കുന്നുണ്ടെങ്കിലും ഐ എസിനെ തോല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അന്‍ബാറില്‍ ആധിപത്യം തുടര്‍ന്നാല്‍ ഐഎസ് ഉടന്‍ തന്നെ ബാഗ്ദാദ് പിടിച്ചെടുത്തെക്കുമെന്ന് ഇറാക്കിന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് ഇറാക്ക് അന്‍ബാര്‍ കേന്ദ്രീകരിച്ച് കരയുദ്ധത്തിനിറങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.