1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 16, 2015

ലിബിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊലപ്പെടുത്തി. തങ്ങളോട് പ്രതികാരം ചെയ്യു എന്ന് ഈജിപ്ത് പ്രസിഡന്റിനെ വെല്ലുവിളിച്ചാണ് ഭീകരര്‍ കൊലപാതകം നടത്തിയിരിക്കുന്നത്.

ഭീകരര്‍ പുറത്തുവിട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഈജിപ്ത് പ്രസിഡന്റ് അഹ്ദല്‍ ഫത്താ അല്‍ സിസി ഉന്നതതല യോഗം വിളിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.

ഓറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് 21 പേര്‍ കടല്‍ത്തീരത്ത് മുട്ടുകുത്തി നില്‍ക്കുന്നതായാണും പിന്നീട് ഇവരുടെ രക്തം കൊണ്ട് തിരമാല ചുവന്ന നിറത്തിലാകുന്നതുമായിട്ടാണ് വീഡിയോ കാണിക്കുന്നത്. ഇപ്പോള്‍ കൊലപ്പെടുത്തിയ അത്രയും തന്നെ ബന്ധികള്‍ ഇനിയും ലിബിയയിലുണ്ടെന്നും വീഡിയോയിലൂടെ ഐഎസ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആകാശ യുദ്ധം നടത്തിയെന്ന ആരോപണത്തെ ഈജിപ്ത് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ അമേരിക്കയുടെ സഖ്യത്തിലുള്ള യുഎഇ ഈജിപ്തിന്റെ പട്ടാള ബെയ്‌സ് യുദ്ധത്തിനായി ഉപയോഗിച്ചിരുന്നെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ലിബിയയിലെ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സാന്നിദ്ധ്യം വര്‍ദ്ധിച്ചു വരുന്നതില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഹൊളെയ്ന്‍ഡ് ആശങ്ക അറിയിച്ചു.

ഐഎസ് ഭീകരരുടെ ക്രൂരതയ്ക്ക് ശേഷം ലിബിയന്‍ പാര്‍ലമെന്റ് കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ച് പ്രസ്താവന പുറത്തിറക്കി. ലിബിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ എല്ലാ ലോകരാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.