1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2020

സ്വന്തം ലേഖകൻ: : ആഗോളതലത്തില്‍ വന്‍ വിജയമായ ഇസ്രഈല്‍ സീരീസ് ഫോദ മൂന്നാം സീസണിലേക്ക് കടന്നിരിക്കുകയാണ്. ഇസ്രഈലിന്റെ തീവ്രവാദ വിരുദ്ധ സേന ഫലസ്തീനില്‍ നടത്തിയ ഓപ്പറേഷന്‍സിന്റെ കഥ പറയുന്ന ഫോദ ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

റിലീസിനു മുമ്പേ തന്നെ ഫോദയുടെ വന്‍ പോസ്റ്ററുകളാണ് ഇസ്രഈലില്‍ പ്രത്യക്ഷപ്പെട്ടത്. ഇസ്രഈലില്‍ ഏറ്റവും പ്രശസ്തമായ സീരീസാണ് ഫോദ. എന്നാല്‍ അതിനൊപ്പം തന്നെ വിവാദങ്ങളും അലയടിക്കുന്നുണ്ട്. ആഗോള തലത്തില്‍ ആരാധകരെ സൃഷ്ടിച്ച ഫോദ സീരീസ് ഫല്‌സതീനെതിരെയുള്ള ഇസ്രഈല്‍ സൈന്യത്തിന്റെയും ഇന്റലിജന്‍സ് വകുപ്പിന്റെയും നീക്കങ്ങളാണ് പ്രമേയമാക്കുന്നത്.

ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ സൈനിക നടപടികളെ മഹത്വ വല്‍ക്കരിക്കുന്നതാണ് ഫോദ എന്നാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആരോപണം. ഗാസയിലെ ഇരുപത് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ വേദനകളെ വിനോദവല്‍ക്കരിക്കുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. സ്വന്തം മണ്ണില്‍ ജനിച്ചവരെ തന്നെ തീവ്രവാദികളായി കാണിക്കുന്ന സീരീസാണ് ഫോദ എന്നാണ് അന്താരാഷ്ട്ര മാധ്യമ പ്രവര്‍ത്തകയായ ഒര്‍ലി നോയ് വിമര്‍ശിക്കുന്നത്.

മുന്‍പ് ഇസ്രഈല്‍ സൈന്യത്തിലുണ്ടായിരുന്ന നടന്‍ ലിയോര്‍ രാസും മാധ്യമപ്രവര്‍ത്തകനായ അവി ഇസചരോഫും ചേര്‍ന്നാണ് ഫോദ നിര്‍മിച്ചിരിക്കുന്നത്. ഫോദയുടെ ആദ്യ ഭാഗം നെറ്റ്ഫ്‌ളിക്‌സില്‍ 2015 ലാണ് റിലീസ് ചെയ്യുന്നത്. ഫോദയുടെ ആദ്യ രണ്ടു സീസണും അറബ് വേഷത്തിലെത്തി വെസ്റ്റ് ബാങ്കില്‍ സൈനിക നീക്കം നടത്തുന്ന ഇസ്രഈല്‍ ഉദ്യോഗസ്ഥരുടെ കഥയാണ് പറഞ്ഞിരുന്നത്. മൂന്നാമത്തെ സീസണ്‍ ഗാസയിലെ ഇസ്രഈല്‍ സൈനിക നീക്കങ്ങളെയാണ് പ്രമേയമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.