1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2018

സ്വന്തം ലേഖകന്‍: താന്‍ സ്വവര്‍ഗാനുരാഗിയെന്ന് അറിഞ്ഞപ്പോള്‍ അച്ഛന്‍ ഇറക്കിവിട്ടു, അന്തിയുറങ്ങുന്നത് പാലത്തിനടിയില്‍; ആരോപണവുമായി ജാക്കിചാന്റെ മകള്‍. ജാക്കിചാനെതിരെ കടുത്ത ആരോപണങ്ങളുമായി മകള്‍ എറ്റ എന്‍ജ് രംഗത്ത്. താന്‍ സ്വര്‍ഗാനുരാഗിയാണെന്നും അതറിഞ്ഞതുമുതല്‍ വീട്ടുകാര്‍ തന്നെ പുറത്താക്കി എന്നാണ് എറ്റ എന്‍ജ്‌ന്റെ ആരോപണം.

യൂട്യൂബിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലാണ് ഏറ്റയുടെ ആരോപണം. ഹോങ്കോങ്ങിലെ ഒരു പാലത്തിനിടിയില്‍ പങ്കാളിയായ ആന്‍ഡിക്കൊപ്പമാണ് ഇപ്പോള്‍ താമസമെന്ന് എറ്റ പറയുന്നു. തങ്ങളെ സഹായിക്കണം എന്നും എറ്റ വീഡിയോയില്‍ ആവശ്യപ്പെടുന്നു. ഒരു മാസമായി തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയതായാണ് എറ്റ വീഡിയോയില്‍ പറയുന്നത്.

താമസം സൗകര്യം ആവശ്യപ്പെട്ട് ആശുപത്രികളിലും പൊലീസ് സ്റ്റേഷനിലും മറ്റ് പല സ്ഥലങ്ങളിലും ചെന്നിരുന്നു. എന്നാല്‍ ആരും തങ്ങളെ സഹായിക്കാന്‍ തയ്യാറായില്ല. അതിനാലാണ് പാലത്തിന്റെ അടിയില്‍ താമസിക്കുന്നതെന്നും വീഡിയോയില്‍ എറ്റ പറയുന്നു. ഏതാനും ദിവസം മുമ്പ് പുറത്തുവന്ന വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.