1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2018

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ചാവേറാണെന്ന് ആരോപിച്ച് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ കഷ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പൂന സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ദക്ഷിണ കാഷ്മീരില്‍ ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടിയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കാഷ്മീര്‍ റേഞ്ച് എഡിജിപി മുനീര്‍ ഖാന്‍ വിസമ്മതിച്ചു.

മറ്റ് അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം മാത്രമേ മറ്റു വെളിപ്പെടുത്തലുകള്‍ നടത്താന്‍ കഴിയൂ എന്നും എഡിജിപി അറിയിച്ചു.

അതേസമയം, 2015ല്‍ പൂന ഭീകര വിരുദ്ധ സ്‌ക്വാഡ് ചോദ്യം ചെയ്തുവിട്ട അതേ പെണ്‍കുട്ടിയാണ് ഇപ്പോള്‍ അറസ്റ്റിലായതെന്നും വിദേശത്തെ ഐഎസ് റിക്രൂട്ടര്‍മാരുമായി ആശയവിനിമയം നടത്തിയതോടെയാണ് പെണ്‍കുട്ടി ഭീകരവാദത്തിലേക്കു തിരിഞ്ഞതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു വര്‍ഷം മുന്പ് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സിറിയയിലേക്കു കടക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു എടിഎസ് ആരോപിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.