സ്വന്തം ലേഖകന്‍: ഒരു ട്യൂണ മീനിന്റെ വില വെറും 21.55 കോടി! പറഞ്ഞ വിലയ്ക്ക് മീന്‍ വാങ്ങി ജാപ്പനീസ് കോടീശ്വരന്‍. ജപ്പാനിലെ സുഷി വ്യാപാരിയായ കിയോഷി കിമുറ എന്ന കോടീശ്വരനാണ് 31 ലക്ഷം ഡോളര്‍ അതായത് 21.55 കോടി രൂപ മുടക്കി ടോക്യോയിലെ സുകിജി ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് വിലകൂടിയ മത്സ്യത്തെ സ്വന്തമാക്കിയത്.
278 കിലോയാണ് കിമുറ വാങ്ങിയ ട്യൂണ മത്സ്യത്തിന്റെ ഭാരം. ജപ്പാനിലെ വടക്കന്‍ തീരത്തുനിന്നാണ് ഈ ഭീമന്‍ ട്യൂണ മത്സ്യത്തെ പിടികൂടിയത്. 2013 ല്‍ അദ്ദേഹം 10 കോടിയോളം മുടക്കി ഭീമന്‍ ട്യൂണ മത്സ്യത്തെ വാങ്ങിയത് വാര്‍ത്തയായിരുന്നു.
സുഷി ഭക്ഷണങ്ങള്‍ വിളമ്പുന്ന റെസ്‌റ്റോറന്റ് ശൃഖലയുടെ ഉടമയാണ് കിയോഷി കിമുറ. വിലകൂടിയ ട്യൂണ മത്സ്യം ഉപയോഗിച്ചുള്ള സുഷി വിഭവങ്ങള്‍ കഴിക്കാന്‍ ആവശ്യക്കാര്‍ വരിവരിയായി എത്തുമെന്നാണ് കിമുറ പ്രതീക്ഷിക്കുന്നത്.
വിലകൂടിയ ട്യൂണ മത്സ്യം വില്‍പ്പന നടത്തിയ സുകിജി മാര്‍ക്കറ്റ് ട്യൂണ മത്സ്യങ്ങള്‍ വില്‍ക്കുന്നതില്‍ ലോകപ്രശസ്തമാണ്. 1935 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സുകിജിയില്‍ എല്ലാ ദിവസവും ട്യൂണ മത്സ്യങ്ങള്‍ ലേലത്തില്‍ വില്‍ക്കാറുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല