1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 12, 2018

സ്വന്തം ലേഖകന്‍: പാഡ്മാന്‍ ചലഞ്ചിന് പിന്തുണയുമായി ജയസൂര്യയും; അഭിനന്ദനങ്ങളുമായി സമൂഹ മാധ്യമങ്ങള്‍. അക്ഷയ് കുമാറിന്റെ പാഡ്മാന്‍ ചിത്രത്തെ അഭിനന്ദിച്ച് അമേസിങ് മൂവി എന്നെഴുതിയ പാഡ് കൈയില്‍ പിടിച്ചാണ് ജയസൂര്യ സമൂഹ മാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യമായാണ് ഒരു പ്രമുഖ മലയാളി താരം സമൂഹ മാധ്യമങ്ങളില്‍ തരംഗമായ പാഡ്മാന്‍ ചലഞ്ചിന്റെ ഭാഗമാകുന്നത്.

സോനം കപൂര്‍, അക്ഷയ് കുമാര്‍, രാധിക ആപ്‌തേ എന്നിവരെ താരങ്ങളാക്കി ആര്‍ ബാല്‍കി സംവിധാനം ചെയ്ത പാഡ്മാന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുന്നതിനിടെയാണ് ചിത്രത്തെ പ്രശംസിച്ച് ജയസൂര്യ രംഗത്തെത്തിയത്.
വളരെ കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുഗാനന്ദത്തിന്റെ യാഥാര്‍ത്ഥ ജീവിത കഥ പറയുന്ന ചിത്രമാണ് പാഡ്മാന്‍.

പാഡ്മാന്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോളിവുഡില്‍ പാഡ്മാന്‍ ചടഞ്ച് ആരംഭിച്ചിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ ചലഞ്ച് രാജ്യമൊട്ടാകെ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറാണ് പാഡ്മാന്‍ ചലഞ്ചിന് തുടക്കം കുറിച്ചത്. പിന്നീട് ദീപിക പദുകോണ്‍, അമീര്‍ ഖാന്‍, ആലിയ ഭട്ട്, സോനം കപൂര്‍, രാധിക ആപ്‌തെ അടക്കം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചലഞ്ചിന്റെ ഭാഗമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.