1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 26, 2018

സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി. ജറൂസലമിലെ ക്രിസ്ത്യന്‍ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്.

ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം വളരെ പ്രധാനപ്പെട്ടതാണ് പള്ളി. കുരിശില്‍ തറക്കപ്പെട്ട ക്രിസ്തുവിനെ അടക്കംചെയ്ത് ഉയിര്‍ത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്ത് പള്ളി നിര്‍മിക്കുകയായിരുന്നു.

പിന്നീട് ഇത് ക്രൈസ്തവരുടെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമായി മാറി. തീര്‍ഥാടന കേന്ദ്രത്തെ വാണിജ്യ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ വസ്തു നികുതി ചുമത്തിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.