1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2015

സിറിയന്‍ സൈനീകന്റെ വെട്ടിമാറ്റിയ തല ഉയര്‍ത്തി കാണിക്കുന്ന ബ്രിട്ടീഷ് ജിഹാദിയുടെ വീഡിയോ കോടതി മുറിയില്‍ പ്ലേ ചെയ്തു. വിചാരണയുടെ ഭാഗമായിട്ടായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്. രക്തരൂക്ഷിതമായ വീഡിയോയാണ് കാണിക്കാന്‍ പോകുന്നത് എന്ന മുന്നറിയിപ്പ് നല്‍കിയ ശേഷമായിരുന്നു വീഡിയോ പ്രദര്‍ശിപ്പിച്ചത്.

ഇമ്രാന്‍ ഖവാജ എന്ന തീവ്രവാദിയുടെ വിചാരണ വേളയിലാണ് സിറിയയില്‍ ഷൂട്ട് ചെയ്ത വീഡിയോ കാണിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വീഡിയോ ചിത്രീകരിച്ചത്. 27 വയസ്സ് പ്രായമുള്ള ഇമ്രാന്‍ ഖവാജ ഒരു കവറില്‍ നിന്നാണ് സൈനീകന്റെ തല പുറത്തെടുത്ത് ഉയര്‍ത്തി കാണിക്കുന്നത്. കാഫിറിന്റെ തല എന്ന് ഇമ്രാന്‍ പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. കവറില്‍ നിറയെ സിറിയന്‍ സൈനികരുടെ വെട്ടി മാറ്റിയ തലകളായിരുന്നു.

സിറിയയില്‍ നടന്ന ആക്രമണത്തില്‍ താന്‍ കൊല്ലപ്പെട്ടെന്ന് വ്യാജമായി രേഖകള്‍ ചമച്ച് മറ്റുള്ളവരെ വിശ്വസിപ്പിച്ച ശേഷം ഇയാള്‍ ഒളിച്ച് ബ്രിട്ടണിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഡെന്‍വറില്‍വെച്ച് ഇയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തീവ്രവാദം, കൊലപാതകം, തീവ്രവാദത്തിനായി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. ഇയാള്‍ ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലും മറ്റുമായി ഇയാള്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.