1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

സ്വന്തം ലേഖകന്‍: അന്ന് ജോര്‍ജ് ഡബ്ലു ബുഷിന് നേര്‍ക്ക് ഷൂ എറിഞ്ഞു; ഇന്ന് ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി. ബുഷിനു നേര്‍ക്ക് ഷൂ എറിഞ്ഞ് വാര്‍ത്തയായ മാധ്യമപ്രവര്‍ത്തകന്‍ മുന്‍തദര്‍ അല്‍ സെയ്ദി ഇറാഖ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി റിപ്പോര്‍ട്ട്.

മെയ് 12 നാണ് ഇറാഖില്‍ പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയും കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 2008 ല്‍ ബാഗ്ദാദിലെ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബുഷിന് നേര്‍ക്ക് മാധ്യമ പ്രവര്‍ത്തകനായ മുന്‍തദര്‍ ഷൂ വലിച്ചെറിഞ്ഞത്.

ഇറാഖ് ജനതയ്ക്ക് വേണ്ടി നല്‍കുന്ന വിടവാങ്ങള്‍ ചുംബനം ആണിത് എന്നായിരുന്നു സംഭവത്തിനുശേഷം മുന്‍തദറിന്റെ പ്രതികരണം. ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ അനാഥരായ വിധവകള്‍ക്കും മക്കള്‍ക്കും വേണ്ടിയാണ് താനത് ചെയ്തതെന്നും മുന്‍തദര്‍ വ്യക്തമാക്കി.

സംഭവത്തിന്റെ പേരില്‍ ഒമ്പത് മാസം ജയിലിലായ മുന്‍തദറിനെ പിന്നീട് നല്ല പെരുമാറ്റത്തിന്റെ പേരില്‍ ശിക്ഷ ഇളവ് ചെയ്ത് വിട്ടയക്കുകയായിരുന്നു. സന്നദ്ധ സംഘടനയായ അല്‍ സെയ്ദി ഫൗണ്ടേഷന്റെ മേധാവി കൂടിയാണ് മുന്‍തദര്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.