1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2015

സ്വന്തം ലേഖകന്‍: ലോകത്തെ കിടുകിടെ വിറപ്പിക്കാന്‍ കൂറ്റന്‍ ദിനോസോറുകള്‍ വീണ്ടുമെത്തുകയാണ്. ജുറാസിക് പാര്‍ക്ക് പരമ്പരയിലെ നാലാമത്തെ ചിത്രം ജുറാസിക് വേള്‍ഡ് അണിയറയില്‍ റിലീസിനു തയ്യാറെടുക്കുകയാണ്. നിര്‍മ്മാതാക്കളായ യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

മൂന്നാം ഭാഗം നിര്‍ത്തിയിടത്തു നിന്നാണ് നാലാം ഭാഗം ആരംഭിക്കുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. സന്ദര്‍ശകരുടെ എണ്ണക്കുറവു മൂലം സാമ്പത്തിക പ്രതിസന്ധിയിലാകുന്ന ജുറാസിക് പാര്‍ക്കില്‍ തിരക്കു കൂട്ടാന്‍ ജനിതകമായി വ്യതിയാനം വരുത്തിയ ഒരു പുതിയ ദിനോസോറിനെ അവതരിപ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥാതന്തു.

ഇന്‍ഡോമിനക്‌സ് റെക്‌സ് എന്നാണ് പുതിയ ദിനോസോര്‍ വില്ലന്റെ പേര്. വെറുതെ രസത്തിനു വേണ്ടി മറ്റു ദിനോസോറുകളേയും പാര്‍ക്കിലെ സന്ദര്‍ശകരേയും കൊന്നൊടുക്കുന്ന അതി ബുദ്ധിമാനായ ദിനോസോറാണ് റെക്‌സ്.

ബ്രൈസ് ഡള്ളാസ് ഹോവാര്‍ഡ്, ടൈ സിംപിന്‍കിന്‍സ്, നിക്ക് റോബിന്‍സണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ജുറാസിക് വേള്‍ഡില്‍ ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു. കോളിന്‍ ട്രെവോരോവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂണില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.