ലണ്ടനില്‍ ഒളിംപിക്സിന് പോകാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സുരേഷ് കല്‍മാഡി കോടതിയില്‍; താന്‍ അന്താരാഷ്ട്ര അമച്വര്‍ അത്ലറ്റിക് ഫെഡറേഷനിലെ അംഗമാണെന്നും തന്നെ ഒളിംപിക്സിന് പോകാന്‍ അനുവദിക്കണമെന്നുമാണ് കല്‍മാഡി ഡെല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിന് കോമണ്‍വെല്‍ത്ത് ഗെയിംസ് ചെയര്മാന് സ്ഥാനത്തുനിന്നും സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കല്‍മാഡി അഴിമതിക്കേസില്‍ ഇപ്പോള്‍ നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. തനിക്ക് ഫെഡറേഷന് ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും അതിന്റെ രേഖകള്‍ തന്റെ കയ്യിലുണ്ടെന്നും കല്‍മാഡി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഒളിംപിക്സ് ആരംഭിക്കുന്ന ജൂലൈ 26 മുതല്‍ അവസാനിക്കുന്ന ആഗസ്റ്റ് 13 വരെ യു കെയില്‍ പോകാന്‍ തന്നെ അനുവദിക്കണമെന്നാണ് ആവശ്യം.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല