1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള റണ്‍വേ നവീകരണത്തിന് തുരങ്കം വക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മുന്‍ പരിചയം ഇല്ലാത്തവര്‍ക്ക് കരാര്‍ ഏറ്റെടുക്കാവുന്ന രീതിയില്‍ ടെണ്ടര്‍ ക്ഷണിച്ചത് നവീകരണ പ്രവര്‍ത്തികള്‍ക്ക് തുരങ്കം വക്കാനാണെന്ന ആരോണവുമായി മലബാര്‍ ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ രംഗത്തെത്തി.

ആറുമാസത്തിനകം നവീകരണം പൂര്‍ത്തിയാക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ആവര്‍ത്തിക്കുമ്പോഴും രണ്ട് വര്‍ഷമെടുക്കും നവീകരണത്തിനെന്നാണ് സൂചന. റണ്‍വെ നവീകരണത്തിനായി ടെണ്ടര്‍ വിളിച്ച നടപടിയില്‍ തന്നെ ക്രമക്കേടുണ്ടെന്നാണ് ആക്ഷേപം.

അതീവ സുരക്ഷാമേഖലയില്‍ നടത്തുന്ന അറ്റകുറ്റപണിക്കായി ഈ മേഖലയിലെ പ്രവൃത്തി പരിചയമുളള കമ്പനികള്‍ക്കാണ് ടെണ്ടര്‍ നല്‍കാന്‍ കഴിയുക. എന്നാല്‍ കരിപ്പൂര്‍ റണ്‍വെ നവീകരണത്തിനായി ടെണ്ടര്‍ ക്ഷണിച്ചുളള പരസ്യത്തില്‍ നാഷണല്‍ ഹൈവേ, എക്‌സ്പ്രസ് ഹൈവേ എന്നിങ്ങനെ റോഡ് നിര്‍മ്മാണത്തില്‍ പരിചയമുളളവര്‍ക്കും അപേക്ഷിക്കാമെന്ന് വ്യവസ്ഥയുണ്ട്.

നവീകരണം അട്ടിമറിക്കാനുളള നടപടിയാണെന്ന് ഇതെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ ആരോപിക്കുന്നു. ടെണ്ടറില്‍ റീകാര്‍പ്പറ്റിംഗിന് 18 മാസമാണ് സമയം കാണിച്ചിരിക്കുന്നത്. എന്നാല്‍ വര്‍ക്ക് ചാര്‍ട്ട് പ്രകാരം 2017 ജൂണിലാണ് അവസാനഘട്ട നവീകരണം ക്രമീകരിച്ചിരിക്കുന്നത്.

അതായത് അടുത്ത രണ്ട് വര്‍ഷത്തേക്ക് വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാനാവില്ല. പ്രവാസികളുടേയും മറ്റു യാത്രക്കാരുടേയും യാത്രാ ദുരുതം അടുത്ത കാലത്തൊന്നും പരിഹരിക്കപ്പെടില്ലെന്ന് ഇതോടെ ഏതാണ്ട് ഉറപ്പായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.