1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2019

സ്വന്തം ലേഖകന്‍: അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച! ഫാഷനോട് അതിയായ ഭ്രമവും താല്‍പര്യവും കാണിച്ചിരുന്ന ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫെബ്രുവരി 19ന് പാരിസില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഫാഷന്‍ പോലെ തന്നെ കാളിന് ഏറ്റവും ഇഷ്ടവും അടുപ്പുമുള്ള മറ്റൊന്നായിരുന്നു തന്റെ വളര്‍ത്ത് പൂച്ച.

ബര്‍മീസ് ഇനത്തില്‍പ്പെട്ട ചോപെറ്റ് സാധാരണ മനുഷ്യരേക്കാള്‍ ആഡംബരമായാണ് ജീവിച്ചിരുന്നത്.എന്നാല്‍ ഇപ്പോള്‍ വാര്‍ത്തയില്‍ ഇടം നേടിയിരിക്കുന്നത് കാളിന്റെ വളര്‍ത്ത് പൂച്ചയായ ചോപെറ്റിന്റെ ആസ്തിയെ കുറിച്ചാണ്.കാളിന്റെ 1400 കോടി മൂല്യമുള്ള സ്വത്തുക്കളുടെ ഏക അവകാശിയിപ്പോള്‍ എട്ട് വയസുകാരനായ ചോപെറ്റാണ്.

കാളിനെപ്പോലെ തന്നെ സമൂഹ മാധ്യമങ്ങളിലും ഫാഷന്‍ ലോകത്തും ഏറെ ആരാധകരുള്ള താരമാണ് ചോപെറ്റും.സ്വകാര്യ ജെറ്റില്‍ യാത്ര, വെള്ളി പാത്രങ്ങളില്‍ ഭക്ഷണം, ലോകത്തെ മികച്ച ഡിസൈനേഴ്‌സിനും മോഡല്‍സിനുമൊപ്പം സഹവാസം എന്നിങ്ങനെ പോകും ചോപെറ്റിന്റെ ജീവിതം. 283K പേരാണ് ചോപെറ്റിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. കാളിന്റെ ഏറ്റവും പ്രശസ്ത ബ്രാന്‍ഡായ ചോപെറ്റ് ബൊട്ടീക്കിന്റെ പ്രധാന മോഡലും ചോപെറ്റ് തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.