1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2018

സ്വന്തം ലേഖകന്‍: രാഷ്ട്രീയ നാടകങ്ങള്‍ക്കിടെ കര്‍ണാടക എം.എല്‍.എമാരെ കേരളത്തിലെ റിസോര്‍ട്ടുകളിലേക്ക് ക്ഷണിച്ച് കേരള ടൂറിസം; ട്രോളാണോ പരസ്യമാണോ എന്നറിയാതെ സമൂഹ മാധ്യമങ്ങള്‍. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ രാഷ്ട്രീയ നാടകങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ എം.എല്‍.എമാരെയും ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുരക്ഷിതവും മനോഹരവുമായ റിസോര്‍ട്ടുകളിലേക്ക് ക്ഷണിക്കുന്നെന്നായിരുന്നു ടൂറിസം വകുപ്പിന്റെ ട്വീറ്റ്.

ടൂറിസം കേന്ദ്രങ്ങളിലേക്ക് ക്ഷണിച്ചുള്ള ഒറ്റ ട്വീറ്റ് കോടിക്കണക്കിന് രൂപ മുടക്കി ചെയ്യുന്ന പരസ്യത്തെക്കാള്‍ കേരള ടൂറിസത്തിന് അന്താരാഷ്ട്രതലത്തില്‍ ഫലം ചെയ്‌തെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ടൂറിസം പ്രചാരണമെന്നതില്‍ കവിഞ്ഞ് മറ്റ് യാതൊരു ലക്ഷ്യങ്ങളും ട്വീറ്റിനുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരള ടൂറിസത്തിന്റെ പ്രചാരണമാണ് ലക്ഷ്യംവെച്ചത്. അത് നേടുകയും ചെയ്തു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള ചര്‍ച്ചകള്‍ വന്നതോടെയാണ് ട്വീറ്റ് പിന്‍വലിച്ചതെന്നും മന്ത്രി അറിയിച്ചു. പിന്‍വലിക്കുന്നതുവരെ ട്വീറ്റിന് പതിനായിരത്തോളം ലൈക്കുകളും ആറായിരം റീട്വീറ്റുകളും ലഭിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.