1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2015

സ്വന്തം ലേഖകന്‍: അതിര്‍ത്തിയില്‍ പാക് വെടിവപ്പ് തുടരുന്നു, ഏഴു പേര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തില്‍ കശ്മീരില്‍ തുടങ്ങിയ ആക്രമണത്തില്‍ ഇന്ന് ഒരു സ്ത്രീയും പന്ത്രണ്ട് വയസ്സുള്ള കുട്ടിയും കൊല്ലപ്പെട്ടു. ഇതോടെ പാക്ക് ആക്രമണത്തില്‍ ഇന്നും ഇന്നലെയുമായി ഏഴ് പേര്‍ മരിച്ചു. ഇന്ത്യന്‍ സൈന്യം മുപ്പതോളം ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയാണ്.

മുപ്പതോളം ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ ആക്രമണം നടത്തി. കരസേന ശക്തമായി തിരച്ചടിക്കുന്നുണ്ട്. ഇന്നലെ മുതല്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ ശക്തമായ ആക്രമണമായിരുന്നു. പൂഞ്ച് ജില്ലയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നേരെ പാക്കിസ്ഥാന്‍ മോട്ടോര്‍ ഷെല്‍ ആക്രമണവും വെടിവയ്പും നടത്തി.

ഇന്നലെ 5 പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. വെടിവയ്പ് ഇപ്പോഴും തുടരുകയാണ്. പലതവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാ!ര്‍ ലംഘിച്ചു.

ഈ മാസം 32 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന കനത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് സ്വാതന്ത്ര്യദിനമായ ഇന്ന് ഇന്ത്യന്‍ സേന പാക്കിസ്ഥാന്‍ സൈന്യത്തിന് മധുരം കൈമാറിയില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.