1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2015

സ്വന്തം ലേഖകന്‍: കശ്മീര്‍, തീവ്രവാദികള്‍ യുവാക്കള്‍ക്കിടയില്‍ വേരുപടര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി തീവ്രവാദികള്‍ കശ്മീരിലെ യുവാക്കള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായാണ് സൂചന. പാക് പൗരന്‍ നവേദ് പിടിയിലായ കശീമീര്‍ ഭീകരാക്രമണ പശ്ചാത്തലത്തിലുള്ള പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ഇതിന്റെ ഭാഗമായി കശ്മീര്‍ താഴ്‌വാരത്ത് തീവ്രവാദത്തിലേക്ക് തിരിയുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും അടുത്തിടെ തീവ്രവാദികള്‍ക്ക് ആക്രമണം നടത്താന്‍ സഹായം കിട്ടിയത് ഇതിന്റെ ഭാഗമാണെന്നുമാണ് സൈന്യത്തിന്റെ നിരീക്ഷണം.

നാട്ടുകാരില്‍ സ്വാധീനം ചെലുത്തുന്നതിനായി വ്യക്തമായി പദ്ധതികള്‍ ആസൂത്രണം ചെയ്താണ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തനം നടത്തുന്നത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമായ സാഹചര്യത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ വഴി നാട്ടുകാരില്‍ സ്വാധീനം കൂട്ടി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പശ്ചാത്തലം ഉണ്ടാക്കി എടുക്കുയാണ് ചെയ്യുന്നത്.

2010 ലെ കണക്കുകള്‍ പ്രകാരം തീവ്രവാദികളില്‍ 60 ശതമാനവും വിദേശികളായിരുന്നു. 40 ശതമാനം മാത്രമായിരുന്നു കശ്മീരികള്‍. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നാട്ടുകാരുടെ അനുപാതം 105 ആയി ഉയര്‍ന്നു.

ലഷ്‌ക്കര്‍ ഇ തയ്ബയും ഹിസ്ബുള്‍ മുജാഹിദ്ദീനുമാണ് കശ്മീര്‍ യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടാക്കിയിട്ടുള്ള സംഘടനകളെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.