1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2018

സ്വന്തം ലേഖകന്‍: സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ പ്രധാനമന്ത്രി മൗനത്തില്‍,’ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് മുഖപ്രസംഗം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ മോദി കാണിക്കുന്ന നിസ്സംഗതയെ കുറ്റകരമായ മൗനം എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചത്. നേരത്തെ ദളിതുകളും മുസ്‌ലിങ്ങളും ആക്രമിക്കപ്പെട്ടപ്പോഴും ഇതേ നിസ്സംഗതയാണ് മോദി പുലര്‍ത്തിയത് എന്നും പത്രം നിരീക്ഷിക്കുന്നു.

‘സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ മൗനം’ എന്നതാണ് മുഖപ്രസംഗത്തിന്റെ തലക്കെട്ട്. ‘ലോകത്ത് എന്ത് സംഭവമുണ്ടായാലും ട്വിറ്ററിലൂടെ പ്രതികരിക്കുന്ന മോദിക്ക് ഇത്തരം അവസരങ്ങളില്‍ മിണ്ടാട്ടമില്ല. തീവ്ര ദേശീയവര്‍ഗീയ ശക്തികള്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷഹങ്ങള്‍ക്കും വെല്ലുവിളിയാകുന്നു. മോദിയുടെ കുറ്റകരമായ ഈ മൗനം അമ്പരപ്പിക്കുന്നതും ദു:ഖകരവുമാണ്’, ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.

ജമ്മുവിലേയും ഉത്തര്‍പ്രദേശിലേയും പീഡനങ്ങളെ ഇന്ത്യയൊട്ടുക്കും അപലപിച്ചു. എന്നാല്‍ അവസാനം മോദി പ്രതികരിച്ചത് ‘നമ്മുടെ പെണ്‍മക്കള്‍ക്ക് നീതി കിട്ടേണ്ടതാണ്’ എന്നുമാത്രം. ഈ പ്രതികരണത്തില്‍ ആത്മാര്‍ഥതയില്ല. ഇതാദ്യമായല്ല പ്രധാനമന്ത്രി ഇത്തരത്തില്‍ നീങ്ങുന്നതെന്നും പത്രം മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.