1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 7, 2018

സ്വന്തം ലേഖകന്‍: കഠ്‌വ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം കുറ്റവാളികളെ രഷിക്കാന്‍; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കഠ്‌വയില്‍ എട്ടു വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്റെ ഒരു ആവശ്യമില്ലെന്നും ജമ്മു കശ്മീര്‍ പൊലീസില്‍ വിശ്വാസമില്ലെങ്കില്‍ സംസ്ഥാനത്ത് വിശ്വാസയോഗ്യരായ മറ്റൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ അവരുടെ മതത്തിന്റെ അല്ലെങ്കില്‍ അവര്‍ വിശ്വസിക്കുന്ന മതത്തിന്റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നത് ലജ്ജാകരവും അപകടകരവുമാണെന്നും മുഫ്തി വ്യക്തമാക്കി. ‘ഓരോ തവണ കുറ്റകൃത്യം നടക്കുമ്പോഴും ഏതു ഏജന്‍സിയെ അന്വേഷണത്തിന് തെരഞ്ഞെടുക്കണമെന്നത് സംബന്ധിച്ച് ഹിതപരിശോധന നടത്താനൊന്നും കഴിയില്ല,’ മുഫ്തി തുറന്നടിച്ചു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ക്ക് സ്വാര്‍ത്ഥ താല്‍പര്യമാണെന്നും പ്രതികളെ രക്ഷിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി. കേസ് വിചാരണ കഠ്‌വ കോടതിയില്‍നിന്ന് മാറ്റരുതെന്നും അന്വേഷണം സി.ബി.ഐ കൈമാറണമെന്നും കേസിലെ പ്രതികളായ സഞ്ജി റാമും വിശാല്‍ ജഗോത്രയും സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.