1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2020

സ്വന്തം ലേഖകൻ: ഫ്ലൈ ദുബായ് വിമാനക്കമ്പനി കേരളത്തിൽനിന്ന്​ ദുബായ് വഴി ബഹ്​റൈനിലേക്ക്​ ബുക്കിങ്​ തുടങ്ങിയെങ്കിലും ദുബായ് വീസ വേണമെന്ന നിബന്ധനയിൽ കുഴങ്ങി യാത്രക്കാർ. അതേസമയം, എമിറേറ്റ്​സ്​ വിമാനത്തിന്​ ഇൗ നിബന്ധനയില്ല. ​ൈഫ്ല ദുബായ് സർവീസും ഇതു​പോലെയാകുമെന്നായിരുന്നു​ യാത്രക്കാരുടെ പ്രതീക്ഷ. 100 ദീനാർ മുതലാണ്​​ ബഹ്​റൈനിലേക്ക്​ ടിക്കറ്റ്​ നിരക്ക്​. ദുബായ്യിലേക്ക്​ വീസയെടുക്കുന്നതിന്​ വീണ്ടും 45 ദീനാറോളം ചെലവഴിക്കണം. അങ്ങനെയാണെങ്കിലും, നിലവിലെ മറ്റു വിമാനക്കമ്പനികളുടെ നിരക്ക്​ അപേക്ഷിച്ച്​ വളരെ കുറവായിരിക്കും ഇത്​.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്​ എന്നിവക്കുപുറമെ, ചെന്നൈ, ഡൽഹി, മുംബൈ, ലഖ്​​നോ, ഹൈദരാബാദ്​ എന്നിവിടങ്ങളിൽനിന്നും സർവീസ്​ ഉണ്ടാകും. ദുബായ്യിൽനിന്ന്​ കണക്​ഷൻ വിമാനത്തിലാണ്​ യാത്രക്കാരെ ബഹ്​റൈനിൽ എത്തിക്കുക. യാത്രക്കാർ 96 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ കൊവിഡ്​ പരിശോധനയുടെ റിസൽട്ട്​ കരുതണം.

വെള്ളി, ഞായർ, തിങ്കൾ, ശനി ദിവസങ്ങളിൽ കൊച്ചിയിൽനിന്നും തിങ്കൾ, വെള്ളി, ഞായർ ദിവസങ്ങളിൽ ​കോഴിക്കോട്​ നിന്നും ഞായർ, തിങ്കൾ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ​ൈഫ്ല ദുബായ് സർവീസ്​ ബഹ്​റൈനിലേക്കുണ്ട്​. പുറമേ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്​, മുംബൈ, ലഖ്​​നോ എന്നിവിടങ്ങളിൽനിന്നും സർവീസ്​ ഉണ്ടാകും. ദുബായ്യിൽനിന്ന്​ കണക്​ഷൻ വിമാനത്തിലാണ്​ യാത്രക്കാരെ ബഹ്​റൈനിൽ എത്തിക്കുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.