1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 2798 പേര്‍ക്ക് കോവിഡ്. 24 മണിക്കൂറിനിടെ 54,347 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.15. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 4632. ചികിത്സയിലായിരുന്ന 1835 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

കോഴിക്കോട് 424
കണ്ണൂര്‍ 345
എറണാകുളം 327
തൃശൂര്‍ 240
കൊല്ലം 216‌
കോട്ടയം 199
കാസര്‍കോട് 187
മലപ്പുറം 170
തിരുവനന്തപുരം 163
പത്തനംതിട്ട 127
ഇടുക്കി 123
പാലക്കാട് 113
ആലപ്പുഴ 98
വയനാട് 66

നെഗറ്റീവായവർ

തിരുവനന്തപുരം 180
കൊല്ലം 145
പത്തനംതിട്ട 55
ആലപ്പുഴ 193
കോട്ടയം 138
ഇടുക്കി 53
എറണാകുളം 157
തൃശൂര്‍ 181
പാലക്കാട് 49
മലപ്പുറം 197
കോഴിക്കോട് 264
വയനാട് 48
കണ്ണൂര്‍ 137
കാസര്‍കോട് 38

രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 2501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 169 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 416, കണ്ണൂര്‍ 290, എറണാകുളം 306, തൃശൂര്‍ 234, കൊല്ലം 205, കോട്ടയം 185, കാസര്‍കോട് 169, മലപ്പുറം 156, തിരുവനന്തപുരം 115, പത്തനംതിട്ട 107, ഇടുക്കി 118, പാലക്കാട് 44, ആലപ്പുഴ 93, വയനാട് 63 എന്നിങ്ങനെയാണ് സമ്പര്‍ക്ക ബാധ.

16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, തിരുവനന്തപുരം, എറണാകുളം 2 വീതം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ഒന്നു വീതം. ഇതോടെ 26,201 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 10,96,239 പേര്‍ ഇതുവരെ രോഗമുക്തി നേടി. വിവിധ ജില്ലകളിലായി 1,37,299 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,33,198 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 4101 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 538 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. 3 പ്രദേശത്തെ ഒഴിവാക്കി. നിലവില്‍ ആകെ 363 ഹോട്സ്‌പോട്ടുകളാണുള്ളത്.

കൊച്ചി വിമാനത്താവളത്തിൽ വാക്‌സിനേഷൻ

കൊച്ചി വിമാനത്താവളത്തിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രം പ്രവർത്തനം തുടങ്ങി. രണ്ടാം ടെർമിനലിൽ ആണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ആഗമന ടെർമിനലുകളിൽ കോവിഡ് ടെസ്റ്റിങ് കൗണ്ടറുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. വിമാനത്താവള ജീവനക്കാർക്കൊപ്പം പൊതുജനങ്ങൾക്കും കോവിഡ് പരിശോധന, വാക്‌സിനേഷൻ സൗകര്യങ്ങൾ ഉപയോഗിക്കാം. കേന്ദ്ര സർക്കാരിന്റെ നിർദേശമനുസരിച്ച്, 45 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സീൻ നൽകുന്നത്. ഒരു ഡോസിന് 250 രൂപയാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെ കേന്ദ്രം പ്രവർത്തിക്കും. കോവിൻ വെബ്‌സൈറ്റിലൂടെ അല്ലാതെ വാക്‌സിനേഷൻ കേന്ദ്രത്തിലെത്തിയും റജിസ്‌ട്രേഷൻ നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306701378

രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ൻ വ​ർ​ധ​ന​വ്

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 72,330 പു​തി‍​യ രോ​ഗി​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഒ​ക്ടോ​ബ​റി​ന് ശേ​ഷ​മു​ള്ള ഏ​റ്റ​വു​മു​യ​ർ​ന്ന പ്ര​തി​ദി​ന നി​ര​ക്കാ​ണ് ഇ​ത്. രാ​ജ്യ​ത്ത് 40,382 പേ​രാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 459 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​തെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,22,21,665 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 1,14,74,683 പേ​ര്‍ ഇ​തി​നോ​ട​കം രോ​ഗ​മു​ക്തി നേ​ടി. 5,84,055 സ​ജീ​വ കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള​ത്. 1,62,927 പേ​ര്‍​ക്കാ​ണ് ഇ​തി​നോ​ട​കം കോ​വി​ഡ് ബാ​ധ​യെ തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​ത്. 6,51,17,896 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ള്ള​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.