1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 27, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5,659 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

പോസിറ്റീവ് ആയവർ

എറണാകുളം – 879

കോഴിക്കോട് – 758

കോട്ടയം – 517

കൊല്ലം – 483

മലപ്പുറം – 404

പത്തനംതിട്ട – 397

ആലപ്പുഴ – 360

കണ്ണൂര്‍ – 357

തിരുവനന്തപുരം – 353

തൃശൂര്‍ – 336

ഇടുക്കി – 305

വയനാട് –241

പാലക്കാട് – 185

കാസര്‍ഗോഡ് – 84

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 45 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

5146 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 393 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 832, കോഴിക്കോട് 734, കോട്ടയം 460, കൊല്ലം 475, മലപ്പുറം 392, പത്തനംതിട്ട 350, ആലപ്പുഴ 355, കണ്ണൂര്‍ 270, തിരുവനന്തപുരം 250, തൃശൂര്‍ 327, ഇടുക്കി 293, വയനാട് 232, പാലക്കാട് 99, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 23, എറണാകുളം 6, കോഴിക്കോട് 4, കൊല്ലം 3, തിരുവനന്തപുരം, വയനാട് 2 വീതം, പത്തനംതിട്ട, പാലക്കാട്, കാസര്‍ഗോഡ് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

നെഗറ്റീവ് ആയവർ

തിരുവനന്തപുരം – 354

കൊല്ലം – 195

പത്തനംതിട്ട – 705

ആലപ്പുഴ – 299

കോട്ടയം – 288

ഇടുക്കി – 377

എറണാകുളം – 739

തൃശൂര്‍ – 428

പാലക്കാട് – 175

മലപ്പുറം – 530

കോഴിക്കോട് – 594

വയനാട് – 69

കണ്ണൂര്‍ – 206

കാസര്‍ഗോഡ് – 47

ഇതോടെ 72,234 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,29,452 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,14,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,02,196 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,119 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പൊല്‍പുള്ളി (കണ്ടൈന്‍മെന്റ് സബ് വാര്‍ഡ് 13), എറണാകുളം ജില്ലയിലെ അയവന (സബ് വാര്‍ഡ് 13), തിരുവാങ്കുളം (23), പാലക്കാട് ജില്ലയിലെ പട്ടിതറ (4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഒരു പ്രദേശത്തേയും ഇന്ന് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 406 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം പത്ത് കോടി കടന്നു

ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നു. വുഹാനിൽ ആദ്യ കേസ് റജിസ്റ്റർ ചെയ്ത ശേഷം ഒരു വർഷം കഴിയുമ്പോൾ ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സ്റ്റിയുടെ കണക്ക് പ്രകാരമാണിത്. ഇതുവരെ 21,49,818 കൊവിഡ് മരണങ്ങളാണ് ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്തത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തത്. അമേരിക്കയിൽ 2,53,62,794 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 4,23,010 പേർ മരണപ്പെട്ടു. കൊവിഡ് കേസുകളിൽ ഇന്ത്യയാണ് രണ്ടാമത്, 1,06,76,838. മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ 88,71,393 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, മരണനിരക്കിൽ ബ്രസീലാണ് രണ്ടാമത്. കൊവിഡ് മൂലം 217,664 പേർക്കാണ് ജീവൻ നഷ്ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 12689 കൊവിഡ് കേസുകൾകൂടി റിപ്പോർട്ട് ചെയ്തു. 13320 പേർ രോഗമുക്തി നേടുകയും ചെയ്തു. 137 മരണങ്ങൾകൂടി കൊവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,76,498 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 1,03,59,305 പേർ രോഗമുക്തി നേടിയപ്പോൾ മരണസംഖ്യ 1,53,724 ആണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.