1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2021

സ്വന്തം ലേഖകൻ: സംസ്ഥാനത്തു ശനിയാഴ്ച 12,443 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,18,53,900 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണമാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,145 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 1777
എറണാകുളം 1557
തൃശൂര്‍ 1422
മലപ്പുറം 1282
കൊല്ലം 1132
പാലക്കാട് 1032
കോഴിക്കോട് 806
ആലപ്പുഴ 796
കോട്ടയം 640
കണ്ണൂര്‍ 527
കാസര്‍കോട് 493
പത്തനംതിട്ട 433
ഇടുക്കി 324
വയനാട് 222

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1659
കൊല്ലം 1398
പത്തനംതിട്ട 541
ആലപ്പുഴ 1376
കോട്ടയം 552
ഇടുക്കി 533
എറണാകുളം 1010
തൃശൂര്‍ 935
പാലക്കാട് 1236
മലപ്പുറം 1560
കോഴിക്കോട് 1232
വയനാട് 239
കണ്ണൂര്‍ 341
കാസര്‍കോട് 533

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 11,639 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 653 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1624, എറണാകുളം 1512, തൃശൂര്‍ 1404, മലപ്പുറം 1248, കൊല്ലം 1123, പാലക്കാട് 636, കോഴിക്കോട് 795, ആലപ്പുഴ 791, കോട്ടയം 624, കണ്ണൂര്‍ 463, കാസര്‍കോട് 479, പത്തനംതിട്ട 422, ഇടുക്കി 308, വയനാട് 210 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 15, തൃശൂര്‍, കാസര്‍കോട് 10 വീതം, തിരുവനന്തപുരം 8, കൊല്ലം 7, പത്തനംതിട്ട, എറണാകുളം 6 വീതം, പാലക്കാട്, വയനാട് 4 വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 1,06,861 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 26,78,499 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,55,621 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,27,754 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 27,867 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേതു തന്നെ തുടരുകയാണ്. ടിപിആര്‍ 8ന് താഴെയുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലെ ടിപിആര്‍ അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.

തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് ജില്ലയിലെ മൂപ്പൈനാട്, കാസര്‍കോട് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് പ്രദേശങ്ങളാണ് ടിപിആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.