1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ 35,636 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,474 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.33 ആണ്. ഇതുവരെ ആകെ 1,59,45,998 സാംപിളുകളാണു പരിശോധിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്നും വന്ന ഒരാള്‍ക്കുകൂടി രോഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 48 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. ആകെ മരണം 5356 ആയി. ചികിത്സയിലായിരുന്ന 15,493 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

കോഴിക്കോട് 5554
എറണാകുളം 5002
തൃശൂര്‍ 4070
മലപ്പുറം 3354
തിരുവനന്തപുരം 3111
ആലപ്പുഴ 2536
കോട്ടയം 2515
പാലക്കാട് 2499
കൊല്ലം 1648
കണ്ണൂര്‍ 1484
പത്തനംതിട്ട 1065
കാസർകോട് 1006
ഇടുക്കി 978
വയനാട് 814

നെഗറ്റീവായവർ

തിരുവനന്തപുരം 1719
കൊല്ലം 925
പത്തനംതിട്ട 436
ആലപ്പുഴ 326
കോട്ടയം 1903
ഇടുക്കി 307
എറണാകുളം 1987
തൃശൂര്‍ 1467
പാലക്കാട് 830
മലപ്പുറം 1622
കോഴിക്കോട് 2295
വയനാട് 328
കണ്ണൂര്‍ 1255
കാസർകോട് 93

രോഗം സ്ഥിരീകരിച്ചവരില്‍ 223 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 33,196 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു ബാധിച്ചത്. 2136 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 5413, എറണാകുളം 4950, തൃശൂര്‍ 4044, മലപ്പുറം 3173, തിരുവനന്തപുരം 2911, ആലപ്പുഴ 2520, കോട്ടയം 2336, പാലക്കാട് 1168, കൊല്ലം 1643, കണ്ണൂര്‍ 1320, പത്തനംതിട്ട 1009, കാസർകോട് 975, ഇടുക്കി 952, വയനാട് 782 എന്നിങ്ങനെയാണ് സമ്പര്‍ക്കബാധ.

81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, തൃശൂര്‍ 11, കാസർകോട് 10, തിരുവനന്തപുരം 9, പാലക്കാട് 8, വയനാട് 4, കൊല്ലം, ഇടുക്കി 3 വീതം, കോട്ടയം 2, എറണാകുളം, മലപ്പുറം, കോഴിക്കോട് 1 വീതം. ഇതോടെ 3,23,828 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിലുള്ളത്. 12,77,294 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

വിവിധ ജില്ലകളിലായി 6,87,843 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,62,517 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 25,326 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 4675 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 36 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഒഴിവാക്കി. നിലവില്‍ ആകെ 663 ഹോട്സ്‌പോട്ടുകളാണുള്ളത്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക്ഡൗൺ ഒരാഴ്ചത്തേക്കു കൂടി നീട്ടുകയാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറിയിച്ചു. ഏപ്രിൽ 19 മുതൽ ഡൽഹി ലോക്ഡൗണിലാണ്. ഇതു രണ്ടാം തവണയാണു ലോക്ഡൗൺ നീട്ടുന്നത്. ശനിയാഴ്ച ഡൽഹിയിൽ 27,000 പുതിയ കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്.

24 മണിക്കൂറിനിടെ 375 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 13 ദിവസങ്ങളായി 20,000ന് മുകളിൽ ആളുകൾക്കാണ് ദിവസവും ഡൽഹിയിൽ കോവിഡ് ബാധിക്കുന്നത്. ഒരു ലക്ഷത്തോളം രോഗികളാണ് ഡൽഹിയിലുള്ളത്. രണ്ടാഴ്ച മുൻപു വരെ 24 മണിക്കൂറിൽ 200ൽ താഴെ പുതിയ കേസുകൾ മാത്രമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. രോഗികളുടെ എണ്ണത്തിലെ അതിവേഗ വർധന ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങളെ താറുമാറാക്കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.