1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ തിങ്കളാഴ്ച 8063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാംപിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്നു സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,989 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,529 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവർ

തിരുവനന്തപുരം 1100
തൃശൂര്‍ 944
കൊല്ലം 833
മലപ്പുറം 824
കോഴിക്കോട് 779
എറണാകുളം 721
പാലക്കാട് 687
കാസര്‍കോട് 513
ആലപ്പുഴ 451
കണ്ണൂര്‍ 450
കോട്ടയം 299
പത്തനംതിട്ട 189
വയനാട് 175
ഇടുക്കി 98

നെഗറ്റീവ് ആയവർ

തിരുവനന്തപുരം 1593
കൊല്ലം 1306
പത്തനംതിട്ട 438
ആലപ്പുഴ 711
കോട്ടയം 523
ഇടുക്കി 393
എറണാകുളം 1221
തൃശൂര്‍ 1108
പാലക്കാട് 1018
മലപ്പുറം 1104
കോഴിക്കോട് 965
വയനാട് 263
കണ്ണൂര്‍ 391
കാസര്‍കോട് 495

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 495 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1011, തൃശൂര്‍ 934, കൊല്ലം 829, മലപ്പുറം 811, കോഴിക്കോട് 757, എറണാകുളം 687, പാലക്കാട് 384, കാസര്‍കോട് 495, ആലപ്പുഴ 439, കണ്ണൂര്‍ 399, കോട്ടയം 284, പത്തനംതിട്ട 181, വയനാട് 166, ഇടുക്കി 86 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, കാസര്‍കോട് 9, എറണാകുളം 8, തിരുവനന്തപുരം 5, കൊല്ലം, തൃശൂര്‍ 3 വീതം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ 96,012 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,87,496 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,90,230 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,64,543 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലും 25,687 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1936 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടിപിആര്‍ 8ന് താഴെയുള്ള 313, ടിപിആര്‍ 8നും 16നും ഇടയ്ക്കുള്ള 545, ടിപിആര്‍ 16നും 24നും ഇടയ്ക്കുള്ള 152, ടിപിആര്‍ 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.