
സ്വന്തം ലേഖകൻ: കേരളത്തില്‍ 15,768 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,513 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 214 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 23,897 ആയി. ചികിത്സയിലായിരുന്ന 21,367 പേര് രോഗമുക്തി നേടി.
പോസിറ്റീവായവർ
തൃശൂര്‍ 1843
കോട്ടയം 1632
തിരുവനന്തപുരം 1591
എറണാകുളം 1545
പാലക്കാട് 1419
കൊല്ലം 1407
മലപ്പുറം 1377
ആലപ്പുഴ 1250
കോഴിക്കോട് 1200
കണ്ണൂര്‍ 993
പത്തനംതിട്ട 715
ഇടുക്കി 373
വയനാട് 237
കാസർകോട് 186
നെഗറ്റീവായവർ
തിരുവനന്തപുരം 1657
കൊല്ലം 1431
പത്തനംതിട്ട 1206
ആലപ്പുഴ 1104
കോട്ടയം 1460
ഇടുക്കി 803
എറണാകുളം 2712
തൃശൂര്‍ 2448
പാലക്കാട് 1429
മലപ്പുറം 2591
കോഴിക്കോട് 2508
വയനാട് 801
കണ്ണൂര്‍ 752
കാസർകോട് 465
രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര് സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 798 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവര്‍ത്തകക്കു രോഗം ബാധിച്ചു. ഇതോടെ 1,61,195 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,54,264 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 4,86,600 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,62,691 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനിലും 23,909 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
1676 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 1,61,195 കോവിഡ് കേസുകളില്‍, 13.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബര്‍ 21 വരെ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 90 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,40,79,169), 37.6 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,00,63,294) നല്കി.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല