1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 3, 2021

സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,77,15,059 സാമ്പിളുകളാണ് പരിശോധിച്ചത്.

പോസിറ്റീവ് ആയവർ

മലപ്പുറം 4276

തൃശൂര്‍ 2908

എറണാകുളം 2702

കോഴിക്കോട് 2416

പാലക്കാട് 2223

കൊല്ലം 1836

ആലപ്പുഴ 1261

കോട്ടയം 1241

കണ്ണൂര്‍ 1180

തിരുവനന്തപുരം 1133

കാസര്‍കോട് 789

വയനാട് 787

പത്തനംതിട്ട 584

ഇടുക്കി 340

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍കോട് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍കോട് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണു രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി.

രോഗമുക്തി നേടിയവർ

തിരുവനന്തപുരം 797

കൊല്ലം 1199

പത്തനംതിട്ട 451

ആലപ്പുഴ 730

കോട്ടയം 877

ഇടുക്കി 299

എറണാകുളം 2000

തൃശൂര്‍ 2293

പാലക്കാട് 1014

മലപ്പുറം 2277

കോഴിക്കോട് 1864

വയനാട് 394

കണ്ണൂര്‍ 748

കാസര്‍കോട് 683

ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടിപിആര്‍ 5ന് താഴെയുള്ള 62, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 294, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 355, ടിപിആര്‍ 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.