
സ്വന്തം ലേഖകൻ: ഗൾഫിൽനിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാർ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്കും വിധേയരാകണമെന്ന കേരള സർക്കാറിെൻറ അറിയിപ്പ് പ്രവാസികളിൽ ആശയക്കുഴപ്പവും ആശങ്കയും സൃഷ്ടിച്ചു. ആരോഗ്യമന്ത്രി വീണ ജോർജാണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയത്. യു.കെയിൽനിന്ന് വരുന്ന യാത്രക്കാർക്ക് ഒക്ടോബർ നാല് മുതൽ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.
ഇത് നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്ന് ഒക്ടോബർ ഒന്നിന് സംസ്ഥാന സർക്കാറുകൾക്കും നിർദേശം നൽകി. ഇതിെൻറ അടിസ്ഥാനത്തിൽ കേരളസർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. അന്താരാഷ്്ട്ര യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയതായാണ് വാർത്താക്കുറിപ്പിൽ പറഞ്ഞത്.
, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറൻറീന് ആവശ്യമാണ്. എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ ആര്.ടി.പി.സി.ആര് പരിശോധന നടത്തണം. ബാക്കിയുള്ള രാജ്യങ്ങളില്‍നിന്ന് വരുന്നവരുടെ എയര്‍പോര്‍ട്ടില്‍നിന്നുള്ള ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റിവാണെങ്കില്‍ 14 ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണമുള്ളവര്‍ ഉടന്‍തന്നെ ആര്.ടി.പി.സി.ആര് പരിശോധന നടത്തേണ്ടതാണ്.
ഇതുകൂടാതെ യു.കെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, യൂറോപ്പ്, മിഡിലീസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൊറീഷ്യസ്, ന്യൂസിലൻഡ്, സിംബാവ്വെ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വന്നവരുടെ സാമ്പിളുകള്‍ ജനിതകമാറ്റം വന്ന വൈറസിെൻറ പരിശോധനക്ക് അയക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
പുതിയ അറിയിപ്പ് പ്രവാസികൾക്കിടയിൽ ചർച്ചയായതോടെ വിവിധ സംഘടനാനേതാക്കൾ വിഷയത്തിൽ ഇടപെട്ടു. ജനിതകമാറ്റം വന്ന വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ആഗസ്റ്റ് 31ന് പുറപ്പെടുവിച്ച മറ്റൊരു ഉത്തരവിൽ ഗൾഫ് രാജ്യങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നിട്ടും, കേരള സർക്കാറിെൻറ അറിയിപ്പിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് വരുന്നവരുടെ സാമ്പിളും പരിശോധനക്ക് അയക്കുമെന്ന പരാമർശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല