1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2020

സ്വന്തം ലേഖകൻ: ഒന്നാം തീയതി മദ്യനിരോധനം ഏർപ്പെടുത്തിയുള്ള ​ൈ​ഡ്ര ഡേ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നീക്കം. പുതിയ മദ്യനയത്തിൽ ഇത്​ സംബന്ധിച്ച്​ പ്രഖ്യാപനമുണ്ടാവുമെന്നാണ്​ സൂചന. ഒരു ദിവസം മാത്രം മദ്യം ഒഴിവാക്കിയത്​ കൊണ്ട്​ ഗുണമില്ലെന്നാണ്​ എക്​സൈസ്​ വകുപ്പിന്റെ വിലയിരുത്തൽ.

എക്​സൈസ്​ വകുപ്പ്​ ഇക്കാര്യം സർക്കാറിനെ അറിയിച്ചിട്ടുണ്ട്​. ഡ്രൈ ഡേ ഒഴിവാക്കണമെന്നാണ്​ ടൂറിസം വകുപ്പി​േൻറയും നിലപാട്​. അതേസമയം, നിലവിലെ മദ്യനയം മാറ്റുന്ന കാര്യം സർക്കാർ ആലോചിച്ചിട്ടില്ലെന്ന്​ എക്​സൈസ്​ മന്ത്രി ടി.പി രാമകൃഷ്​ണൻ പ്രതികരിച്ചു. പുതിയ മദ്യനയം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എമ്മിലേയും ഇടത്​ മുന്നണിയിലേയും ചർച്ചക്ക്​ ശേഷമാവും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. കേരളത്തിൽ പബ്ബുകൾ അനുവദിക്കാനുള്ള തീരുമാനവും പുതിയ മദ്യനയത്തിൽ ഉണ്ടാവുമെന്നാണ്​ പ്രതീക്ഷ. മാർച്ചിൽ പുതിയ മദ്യനയമ പ്രഖ്യാപിക്കും. അപ്പോൾ മാത്രമേ ഇക്കാര്യം പരിഗണിക്കൂവെന്നും മന്ത്രി പ്രതികരിച്ചു.

സംസ്ഥാനത്ത് നിലവിൽ ഒന്നാം തീയതി മദ്യശാലകൾ തുറക്കില്ല. ഡ്രൈഡേ എന്നറിയപ്പെടുന്ന ഈ സംവിധാനം നിർത്തലാക്കുന്നുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മന്ത്രിയുടെ പ്രതികരണം.

ഇ കെ നായനാര്‍ സര്‍ക്കാരില്‍, ടി. ശിവദാസമേനോന്‍ എക്‌സൈസ്‌ മന്ത്രിയായിരിക്കേയായിരുന്നു എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകൾ അടച്ചിടാൻ തീരുമാനമെടുത്തത്. ശമ്പളദിവസം കണക്കിലെടുത്തായിരുന്നു ഒന്നാംതീയതി ഡ്രൈ ഡേ ആക്കിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.