1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2015

സ്വന്തം ലേഖകന്‍: പ്രചാരണം സമാപിച്ചു, കേരളത്തിലെ ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 9220 തദ്ദേശ സ്വയംഭരണ സീറ്റുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുക. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 1,11,11,006 വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലെത്തുക.

രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ് സമയം.
എല്ലാ ഒരുക്കങ്ള്ളും പൂര്‍ത്തിയാക്കിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന്‍ നായര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തിലുള്ള ഏഴുജില്ലകളിലെ വോട്ടെടുപ്പ് നവംബര്‍ അഞ്ചിനു നടക്കും. ശനിയാഴ്ച രാവിലെ എട്ടു മുതലാണ് വോട്ടെണ്ണല്‍. 12 മണിയോടെ ഫലം പൂര്‍ണമായും അറിയാം.

പുതുതായി രൂപീകരിച്ച കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലും പുതിയ 28 നഗരസഭകളില്‍ കൊട്ടാരക്കര, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം, ആന്തൂര്‍ എന്നിവിടങ്ങളിലും നാളെ തിരഞ്ഞെടുപ്പ് നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.