1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 25, 2020

സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഡിസംബര്‍ 17 മുതല്‍ അധ്യാപകരോട് സ്‌കൂളിലെത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. 10, പ്ലസ് ടു ക്ലാസിലെ അധ്യാപകരാണ് ഒരു ദിവസം അമ്പത് ശതമാനം പേര്‍ എന്ന രീതിയില്‍ ഹാജരാകേണ്ടത്.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് ജനുവരിയോടെ കുട്ടികള്‍ എത്തുമെന്ന രീതിയിലാണ് ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

പത്ത്,പ്ലസ് ടു ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍- അമ്പതു ശതമാനം പേര്‍ ഓരോദിവസവും സ്‌കൂളില്‍ എത്തണമെന്നാണ് നിര്‍ദേശം. ഡിസംബര്‍ 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിനു ശേഷം കുട്ടികളുടെ റിവിഷന്‍ ക്ലാസുകളെ കുറിച്ചും പ്രാക്ടിക്കല്‍ ക്ലാസുകളെ കുറിച്ചും തീരുമാനമുണ്ടാകും.

ഇതുവരെ നടന്ന ഡിജിറ്റല്‍ ക്ലാസുകള്‍ പത്താം ക്ലാസിന് ജനുവരി 15ന് മുന്‍പും പന്ത്രണ്ടാം ക്ലാസിന് ജനുവരി 30ന് മുന്‍പും പൂര്‍ത്തിയാക്കണം. അതിനു ശേഷം റിവിഷന്‍ ക്ലാസുകളും പ്രാക്ടിക്കല്‍ ക്ലാസുകളും നടക്കും. ഇത് സ്‌കൂളുകളില്‍ വെച്ചാകും നടക്കുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.