1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 18, 2020

സ്വന്തം ലേഖകൻ: ആദ്യമായി അമ്മയുടെ ശബ്​ദം കേട്ട ജന്മനാ കേൾവിക്കുറവുള്ള മേസൺ എന്ന ഒരു വയസുകാര​െൻറ സന്തോഷപ്രകടനമാണ്​ ട്വിറ്ററിൽ വൈറലായികൊണ്ടിരിക്കുന്നത്​. കേൾവി സഹായി ഉപകരണത്തി​െൻറ സഹായ​ത്തോടെ ആദ്യമായി ഒരു ശബ്​ദം കേട്ട മേസൺ അമ്പരന്നു. അത്​ ത​െൻറ അമ്മയുടെ ശബ്​ദമാണെന്ന്​ തിരിച്ചറിഞ്ഞതോടെ അവൻ സന്തോഷവാനായി.​

മേസൺ വാക്കുകൾ ശ്രദ്ധിക്കുകയും ഹായ്​ എന്ന്​ തിരിച്ച്​ പറഞ്ഞ്​ ചിരിക്കുകയും ചെയ്യുന്ന വിഡിയോ മാതാവ്​ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു.

സെപ്​തംബർ 16ന്​ ലിൽ ലോപീപ്പ്​ എന്ന ട്വിറ്റർ യൂസർ പങ്കുവെച്ച വിഡിയോ ഒരു ദിവസത്തിനകം കണ്ടത്​ 26 ലക്ഷം ആളുകളാണ്​. ശബ്​ദങ്ങൾ കേൾക്കാൻ കഴിയുമെന്ന്​ തിരിച്ചറിഞ്ഞതോടെ ആഹ്ലാദവാനായ ​കുഞ്ഞ്​ മേസൻെറ വികാരപ്രകടനങ്ങളാണ്​ വിഡിയോയിലുള്ളത്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.