1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2015

സ്വന്തം ലേഖകന്‍: തെളിവില്ലാത്തതിനാല്‍ മാണിക്കെതിരായ ബാര്‍ കോഴക്കേസ് അന്വേഷണം വിജിലന്‍സ് നിര്‍ത്തി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്ന് വിജിലന്‍സ് എസ്പി: ആര്‍. സുകേശന്‍ വിജിലന്‍സ് കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി.

മാണി കോഴ ആവശ്യപ്പെട്ടതിനോ കൈപ്പറ്റിയതിനോ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴ ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ ഉടമ ബിജു രമേശ് അടക്കം 337 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതില്‍ ആരും മാണി കോഴ ആവശ്യപ്പെട്ടെന്നോ മാണിക്കു തങ്ങള്‍ പണം നല്‍കിയെന്നോ പറഞ്ഞിട്ടില്ല.

അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിക്കു ബിജു രമേശ് 10 ലക്ഷം രൂപ കൈമാറുന്നതു കണ്ടുവെന്നും ഉണ്ണി ഇതു ക്ലിഫ് ഹൗസിലേക്കു കൊണ്ടുപോയെന്നും ബിജുവിന്റെ ഡ്രൈവര്‍ അമ്പിളി മൊഴി നല്‍കിയിരുന്നു. എന്നാല്‍ അമ്പിളിയുടെ നുണപരിശോധനയില്‍ മൊഴിയുമായി ചില വൈരുധ്യങ്ങള്‍ ഉണ്ടായിരുന്നു.

ബിജു കോടതിയില്‍ ഹാജരാക്കിയ ബാര്‍ ഉടമകളുടെ ശബ്ദരേഖ അടങ്ങിയ സിഡിയിലും തിരുത്തല്‍ വരുത്തിയിട്ടുള്ളതായി ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അന്വേഷണത്തില്‍ മാണിക്കെതിരെ വാക്കാലോ രേഖാമൂലമോ മറ്റു തെളിവൊന്നും ലഭിച്ചിട്ടില്ല. ആറു പേജുള്ള അന്തിമ റിപ്പോര്‍ട്ടും അന്‍പതിലേറെ പേജുള്ള അനുബന്ധ രേഖകളും കോടതിയില്‍ ഹാജരാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.