1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2011

വമ്പന്മാരെ വീഴ്ത്തുന്ന കൊമ്പന്മാര്‍ തന്നെയാണ് തങ്ങളെന്ന് കൊച്ചി ടസ്‌കേഴ്‌സ് വീണ്ടും തെളിയിച്ചു. ടസ്‌കേഴ്‌സിന്റെ കുതുപ്പിനു മുന്നില്‍ മറ്റൊരു വമ്പന്‍ കൂടി അടിയറവു സമ്മതിച്ചു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് ടസ്‌കേഴ്‌സിനു മുന്നില്‍ കൊമ്പുകുത്തിയത്.കഴിഞ്ഞ കളിയില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ കൊച്ചി തോല്‍പ്പിച്ചിരുന്നു.

മഴ മൂലം 17 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ടസ്‌കേഴ്‌സ് ജയം സ്വന്തമാക്കിയത്. ഇതോടെ ആദ്യ രണ്ടു കളികളും തോറ്റിരുന്ന കൊച്ചിക്ക് നാലു പോയന്റായി. ആദ്യം ബാറ്റുചെയ്ത ചെന്നൈ മഴ മൂലം മൂന്ന് ഓവര്‍ വീതം വെട്ടിക്കുറച്ച മത്സരത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണെടുത്തതെങ്കിലും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ലക്ഷ്യം 135 ആയത്. 33 പന്തില്‍ മൂന്നു സിക്‌സും നാലു ഫോറുമടക്കം 47 റണ്‍സെടുത്ത ബ്രന്‍ഡന്‍ മക്കല്ലം ആണ് കളിയിലെ കേമന്‍.ഇന്നത്തെ കളിയിലും ശ്രീശാന്ത് ബഞ്ചിലിരുന്നു കളി കണ്ടു.

കൊച്ചിക്കു വേണ്ടി ആദ്യം ഐ.പി.എല്ലിന് ശ്രമിച്ച നടന്‍ മോഹന്‍ ലാലും സംവിധായകന്‍ പ്രിയദര്‍ശനും കൊച്ചി ടസ്‌ക്കേഴസിന്റെ കളി കാണാനെത്തിയത് കാണികള്‍ക്ക് ആവേശമായി.അബുദാബിയില്‍ അറബിയും ഒട്ടകവും പിന്നെ മാധവന്‍ നായരും എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും വന്നത്.സ്റ്റേഡിയത്തിലെ ഗ്രാന്റ്സ്റ്റാന്റില്‍ ഇവര്‍ക്കൊപ്പം നടി ലക്ഷ്മി റായിയും ഗസല്‍ ഗായകന്‍ ഹരിഹരനും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.