സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചന് കോപ്പിയടി? ആരോപണവുമായി സംവിധായകന് സുദേവന് പെരിങ്ങോ. കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചനിലെ പ്രമേയം തന്റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ സാദൃശ്യം തോന്നിക്കുന്നുവെന്ന വാദവുമായി സംവിധായകന് സുദേവന് പെരിങ്ങോടാണ് രംഗത്ത് വന്നിരിക്കുന്നത്.
സുദേവന് രചനയും സംവിധാനവും നിര്‍വഹിച്ച അകത്തോ പുറത്തോ എന്ന ചിത്രത്തിലെ വൃദ്ധന് എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ എടുത്തിരിക്കുകയാണെന്നാണ് വാദം. നസീര്‍ സംവിധാനം ചെയ്ത് ജാഫര്‍ ഇടുക്കി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുട്ടിച്ചന് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
സംവിധായകരായ സനല്‍കുമാര്‍ ശശിധരനും ഡോ ബിജും സുദേവന് പിന്തുണയുമായി രംഗത്തെത്തി. ഒറിജിനല്‍ പടം ആരു കണ്ടിട്ടുണ്ടാകില്ല എന്ന് വിചാരിച്ച് ആയിരിക്കും ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീര്‍ ഇറങ്ങിത്തിരിച്ചതെന്ന് സനല്‍കുമാര്‍ ശശിധരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
സുദേവന്റേയും സനല്‍ കുമാര്‍ ശശിധരന്റേയും ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വായിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല