1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 22, 2011

റോബി മേക്കര

സെപ്റ്റംബര്‍ 18 ഞായറാഴ്ച ചെല്‍ട്ടന്‍ഹാം സെന്റ്‌ ഗ്രിഗരിയോസ് പള്ളിയില്‍ കുര്ബ്ബനക്കിടയിലുള്ള പ്രസംഗം അലസമായി ശ്രദ്ധിച്ചു കൊണ്ടിരുന്ന മലയാളികള്‍ ഒരു നിമിഷം കൊണ്ട് ആലസ്യ മുക്തരായി, അവര്‍ കാത്തു കൂര്‍പ്പിച്ചു ഫാ: ടോം സ്മിത്ത് അതാ ഓണത്തെ കുറിച്ച് സംസാരിക്കുന്നു. ഇന്ത്യന്‍ കുട്ടികളുടെ ഡാന്‍സിനെ കുറിച്ചും വര്‍ണ വസ്ത്രധാരണത്തെ കുറിച്ചും വാതോരാതെ സംസാരിക്കുന്നു.

ചെല്‍ട്ടന്‍ഹാമില്‍ തലേന്ന് അദ്ദേഹം അതിഥിയായി ഉണ്ടായിരുന്ന കുഞ്ഞോണത്തില്‍ കുരുന്നുകള്‍ കാണിച്ച ഓണ വിസ്മയതിന്റെ മാസ്മരികതയില്‍ നിന്നുകൊണ്ടായിരുന്നു ഫാ: ടോം സംസാരിച്ചത്. ഓണാഘോഷത്തില്‍ പകെടുത നൂറു കണക്കിന് മലയാളികള്‍ മാത്രമല്ല അതിഥികളായെത്തിയ അധ്യാപകരും മറ്റുള്ളവരുമെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു; ‘കലക്കി മക്കളെ, നിങ്ങള്‍ കലക്കി’

രാവിലെ 10 .30 നു ചെണ്ടമേളവും വര്‍ണ കുടയും താലപ്പൊലിയും ഒക്കെയായി അതിഥികളെ ആനയിച്ചതിനെ തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ അതിഥികള്‍ക്കൊപ്പം പ്രാസംഗികരായും അവതാരകരായും കുരുന്നുകള്‍ മികവ കാട്ടി. പ്രൌഡ ഗംഭീരമായി വന്ന കുഞ്ഞു മാവേലി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വടംവലി മത്സരം നടത്തി. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓണസദ്യക്കു ശേഷം കുട്ടികള്‍ അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന നടന കലാ രൂപങ്ങളും, കോമഡി സ്കിറ്റ്, പാട്ടുകള്‍ എല്ലാം കൂടി ആയപ്പോള്‍ പ്രേക്ഷകരുടെ വയറും മനസും ഒരുപോലെ നിറഞ്ഞു.

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നിഷ്കളങ്ക മനസുമായി സ്വാര്‍ത്ഥതയും വിദ്വെഷവുമില്ലാതെ ചെറിയവനും വലിയവനുമെന്ന തരം തിരിവില്ലാതെ കുഞ്ഞുങ്ങള്‍ തോളോടു തോള്‍ ചേര്‍ന്ന് നടത്തിയ ‘കുഞ്ഞോണം’ ശരിയായ അര്‍ത്ഥത്തില്‍ കള്ളവും ചതിയും വങ്കത്തരവും പോള്ളതരങ്ങള്മില്ലാത്ത ഒരു കാലത്തിന്റെ പുനരാവിഷ്കാരം തന്നെയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.