1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: കുവൈത്തിലെ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷം 900 നഴ്‌സുമാരെ നിയമിക്കുന്നു. സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാവിധ മെഡിക്കല്‍ സേവനവും ഒരുക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ധാരണയിലെത്തിയതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ചു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.അലി അല്‍ മുദാഫും മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ.അലി അല്‍ യാകോബും സംയുക്തമായി ക്രമീകരണങ്ങള്‍ നിര്‍വഹിച്ചു വരികയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം രാജ്യത്ത് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന ദൗത്യം തൃപ്തികരമായി പുരോഗമിച്ചുവരുന്നു. ഇതിനോടകം തന്നെ 12നും 15നും ഇടയില്‍ പ്രായമുള്ള 2,20,000 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കിയിട്ടുണ്ട്.

അതേസമയം സ്‌കൂള്‍ വര്‍ഷാരംഭത്തിന് മുമ്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കുകയെന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. കുവൈത്തില്‍ കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിനാണ് നല്‍കുന്നത്. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.