1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 4, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ ബാച്ചിലര്‍ പാര്‍പ്പിട മേഖലകള്‍ ഒരുങ്ങുന്നു.വിദേശ തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി എട്ട് , ബാച്ചിലര്‍ സിറ്റികള്‍ നിര്‍മ്മിക്കുന്നതിന് കുവൈത്ത് മുനിസിപ്പാലിറ്റി അംഗീകരിച്ചു. ഇതു സംബന്ധിച്ച പദ്ധതിക്ക് കുവൈത്ത് മന്ത്രിസഭ അനുമതി നല്‍കിയതായും, രാജ്യത്തിന്റെ എട്ട് വിവിധ പ്രദേശങ്ങളിലായി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് രണ്ടു ഉന്നത മുനിസിപ്പല്‍ കൗണ്‍സില്‍ സമിതികളെ ചുമതലപെടുത്തിയതയും. കുവൈത്ത്ഡ മുനിസിപ്പലിറ്റി യറക്ടര്‍ ജനറല്‍ എഞ്ചി.അഹമ്മദ് അല്‍ മന്‍ഫൂഹി അറിയിച്ചു.

ജഹാറയിലും അഹമ്മദിയിലുമായി എട്ട് വിവിധ സൈറ്റുകള്‍ തെരെഞ്ഞെടുത്തയും 150,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്ത്രീതിയിലുള്ള എട്ട് പാര്‍പ്പിട കേന്ദ്രങ്ങളാണ് വിദേശികളായ ബാച്ചിലര്‍ തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി തയ്യാറാവുന്നത്. അഹമ്മദി ഗോവെര്‍ണറേറ്റില്‍ ഷുവയ്ബ പോര്‍ട്ടിനോട് ചേര്‍ന്നും ജഹറയിലുമാണ് ഉടന്‍ നിര്‍മ്മാണം ആരംഭിക്കുക.

വിദേശ തൊഴിലാളികളെ പാര്‍പ്പിക്കുന്നതിനായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കുമെന്നും, സുരക്ഷയും സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്നും അഹമ്മദ് അല്‍ മന്‍ഫൂഹി വാര്‍ത്തക്കുറിപ്പില്‍ വ്യക്തമാക്കുന്നു. സ്വദേശി കുടുംബങ്ങള്‍ക്ക് താമസിക്കാനായി സര്‍ക്കാര്‍ പ്രത്യേകമായി അനുവദിക്കുന്ന മേഖലകളില്‍ വിദേശി ബാച്ചിലര്‍മാരുടെ സാന്നിധ്യം സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.