1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 19, 2020

സ്വന്തം ലേഖകൻ: പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ ​ഐഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് “‘പാസി“ പ്രൊഡക്​ഷൻ ആൻഡ്​ ഡിസ്​ട്രിബ്യൂഷൻ മേധാവി ജാസിം അൽ മദീൻ പറഞ്ഞു. ഒരു മണിക്കൂറിൽ 500 കാർഡുകളാണ്​ ഇപ്പോൾ വിതരണം ചെയ്യുന്നത്​. രാവിലെ ഒമ്പത്​ മുതൽ ഉച്ചക്ക്​ ഒന്നുവരെ ഇടപാടുകൾ നടത്താം.

പ്രവർത്തന സമയം വർധിപ്പിച്ച്​ തിരക്ക്​ കുറക്കാനാണ്​ നീക്കം. പബ്ലിക്​ അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഒാഫിസ്​ ജൂലൈ അഞ്ചിന്​ പ്രവർത്തനമാരംഭിച്ച​ ശേഷം 28,000 സിവിൽ ​െഎഡി കാർഡുകൾ വിതരണം ചെയ്​തു. 90,000 കാർഡുകൾ വിതരണത്തിന്​ തയാറായി കിയോസ്​കുകളിൽ നിക്ഷേപിച്ചിട്ടുണ്ട്​. പാസി ആസ്ഥാനത്തെ 45 വെൻഡിങ്​ മെഷീനുകൾ വഴിയാണ്​ വിതരണം.

4,40,000 കാർഡുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഷ്യൂ ചെയ്യാൻ​ തയാറായി​. തങ്ങളുടെ സിവിൽ ​െഎഡി കാർഡുകൾ വിതരണത്തിന്​ സജ്ജമായിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തി മാത്രം പാസി ആസ്ഥാനത്ത്​ എത്തണമെന്ന്​ അധികൃതർ അഭ്യർഥിച്ചു. അതോറിറ്റിയുടെ വെബ്​സൈറ്റിൽ സ്​റ്റാറ്റസ്​ പരിശോധിക്കാൻ സൗകര്യമുണ്ട്​.

1889988 എന്ന നമ്പറിൽ വിളിച്ചാലും സ്​റ്റാറ്റസ്​ അറിയാം. കാർഡ്​ തയാറായെന്ന്​ ഉറപ്പാക്കിയശേഷം മാത്രം അപ്പോയിൻറ്​മ​െൻറ്​ എടുക്കണമെന്ന്​ അധികൃതർ നിർദേശിച്ചു. അതോറിറ്റിയുടെ വെബ്​സൈറ്റ്​ ​വഴി അപ്പോയിന്റെമെന്റ് ​ എടുത്തവർക്ക്​ മാത്രമാണ്​ പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.