സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവേശന വിലക്കുള്ള 34 രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ കുവൈത്തിലേക്ക് നേരിട്ടു കൊണ്ടു വരുന്നതിനു അനുമതി. ഇതു സംബന്ധിച്ച് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലേഹിന്റെ നേതൃത്വത്തിലുള്ള കൊറോണ എമര്‍ജന്‍സി കമ്മിറ്റിയാണ് അനുമതി നല്‍കിയത്.
ചാര്‍ട്ടേഡ് വിമാനങ്ങളില്‍ കുവൈത്തില്‍ നിന്നും പ്രവേശന വിലക്കുള്ള രാജ്യങ്ങളിലേക്ക് വിദേശികള്‍ യാത്ര ചെയ്യുന്നത് പോലെ ഈ രാജ്യങ്ങളില്‍ കുടുങ്ങിയ ജീവനക്കാരെ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മടക്കി കൊണ്ടു വരാവുന്നതാണ്.
പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും ജീവനക്കാരെ നേരിട്ടു കുവൈത്തിലേക്ക് കൊണ്ടു വരുന്നതിനുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതിക്കായി ഡിജിസിഎയുമായി ബന്ധപ്പെടണം. കൂടാതെ ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങളും മാനദണ്ഡങ്ങളും അനുസരിച്ചു നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല