1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ ഭാഗിക കര്‍ഫ്യ ഞായറാഴ്ച മുതല്‍ പ്രാബല്യത്തിൽ. കുവൈത്തിലെ ഭാഗിക നിരോധനം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. അടുത്ത ഞായറാഴ്ച മുതല്‍ ഒരു മാസത്തേക്കാണ് നിരോധനം. വൈകിട്ട് അഞ്ച് മുതല്‍ രാവിലെ അഞ്ചു വരെയാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതി രൂക്ഷമായ പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ അടിയന്തിര യോഗത്തില്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകള്‍ അതി രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ മന്ത്രിസഭ അടിയന്തിര യോഗം ചേര്‍ന്നു പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന് തീരുമാനിച്ചതെന്ന് ആഭ്യന്തര മന്ത്രി ഷേയ്ഖ് താമര്‍ അലി അല്‍ സബാഹ് അറിയിച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​ട​ച്ചി​ടു​ന്ന​ത് ഒ​രാ​ഴ്ച​ കൂ​ടി നീ​ട്ടാൻ തീരുമാനമായി. നേ​ര​ത്തേ കു​വൈ​ത്ത്​ ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യ​ത്തിൻ്റെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​ർ​ച്ച്​ ര​ണ്ടു ​മു​ത​ൽ നാ​ലു​ വ​രെ അ​ട​ച്ചി​ടു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ൽ, ഇ​ത് മാ​ർ​ച്ച് 11 വ​രെ നീ​ട്ടി.

അ​ടി​യ​ന്ത​ര കോ​ണ്‍സു​ല​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക്​ cons1.kuwait@mea.gov.in എ​ന്ന ഇ-​മെ​യി​ല്‍ വി​ലാ​സ​ത്തി​ലേ​ക്ക് അ​പേ​ക്ഷ അ​യ​ക്കാം. അതേ സമയം മൂ​ന്നു പാ​സ്‌​പോ​ര്‍ട്ട് കേ​ന്ദ്ര​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ള്‍ തു​ട​രും. മാ​ര്‍ച്ചി​ല്‍ എം​ബ​സി നടത്താനിരുന്ന എല്ലാ പ​രി​പാ​ടി​ക​ളും പു​നഃ​ക്ര​മീ​ക​രി​ച്ചതായും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.