1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 9, 2021

സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന വിദേശ വിദ്യാലയങ്ങളില്‍ ഓരോ ക്ലാസിലും ഉള്‍ക്കൊള്ളാവുന്ന പരമാവധി കുട്ടികളുടെ എണ്ണത്തില്‍ നിയന്ത്രണം. ഇതുസംബന്ധിച്ചു വിദ്യാഭ്യാസ മന്ത്രാലയം സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ വിഭാഗം അസി.അണ്ടര്‍ സെക്രട്ടറി ഡോ.അബ്ദുല്‍ മോഹ്സിന്‍ അല്‍ ഹുവായ്ലിയാണ് ഉത്തരവിറക്കിയത്.

ഇതനുസരിച്ചു ഇന്ത്യ ഉള്‍പ്പെടെ ഫിലിപ്പിന്‍സ്, പാകിസ്താന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ ഓരോ ക്ലാസ്സിലും 30 കുട്ടികളും, മറ്റു ക്ലാസ്സുകളില്‍ 40 കുട്ടികളിലും കൂടാന്‍ പാടില്ല.

എന്നാല്‍ ബ്രിട്ടിഷ്, ഫ്രഞ്ച് സ്‌കൂളുകളില്‍ കെജി വിഭാഗത്തില്‍ 25 കുട്ടികളും മറ്റു ക്ലാസ്സുകളില്‍ 30 കുട്ടികളുമാണ്. അമേരിക്കന്‍ ബൈ ലിങ്ക്വല്‍ സ്‌കൂളുകളില്‍ ഓരോ ക്ലാസ്സിലും 25 കുട്ടികളെ പ്രവേശിപ്പിക്കാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ആശങ്ക പരത്തുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.