1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 24, 2020

സ്വന്ത ലേഖകൻ: സർക്കാർ മേഖലയിൽ 48 ഏജൻസികളിലെ 1183 വിദേശികളുടെ തൊഴിൽ കരാർ റദ്ദാക്കും. സ്വകാര്യവൽക്കരണ പദ്ധതി ഭാഗമായി അത്രയും പേരെ സർക്കാർ മേഖലയിൽനിന്നു ഒഴിവാക്കുന്നതിനു മുന്നോടിയായി അവരുടെ ശമ്പളത്തിനായുള്ള ബജറ്റ് വിഹിതം മരവിപ്പിച്ചു. 15 മന്ത്രാലയങ്ങളിലെ 626 പേരെയാണ് ഒഴിവാക്കുക. അവരിൽ ജലം-വൈദ്യൂതി മന്ത്രാലയത്തിൽ 130 പേരും ആരോഗ്യമന്ത്രാലയത്തിൽ 123പേരും വിദ്യാഭ്യാസ മന്ത്രാലയത്തിൽ 101 പേരും നീതിന്യായ മന്ത്രാലയത്തിൽ 84 പേരും ആഭ്യന്തര മന്ത്രാലയത്തിൽ 70 പേരും ഔഖാഫ് മന്ത്രാലയത്തിൽ 48 പേരും വാർത്താവിനിമയ മന്ത്രാലയത്തിൽ 33 പേരും ഉൾപ്പെടും.

പൊതുമരാമത്ത് മന്ത്രാലയത്തിലെ 15 പേരെയും ധനമന്ത്രാലയത്തിലെ 7 പേരെയും ഉന്നതവിദ്യാഭ്യാസം, സാമൂഹികകാര്യം എന്നീ മന്ത്രാലയങ്ങളിലെ 4 പേരെ വീതവും ആസൂത്രണ മന്ത്രാലയത്തിലെ 3 പേരെയും വാണിജ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിലെ ഒരാളെ വീതവും പിരിച്ചുവിടും. സർക്കാർ വകുപ്പുകളിലെ 49 പേരുടെ കരാറുകളാണ് റദ്ദാക്കുക. അവരിൽ നാഷനൽ അസംബ്ലിയിലെ 20 പേരും ഓഡിറ്റ് ബ്യൂറോയിലെ 16 പേരും ദേശീയ കലാ-സാഹിത്യ-സാംസ്കാരിക കൗൺസിലിലെ 6 പേരും സെൻ‌ട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ, നാഷനൽ ഗാർഡ് എന്നിവിടങ്ങളിലെ 2 പേർ വീതവും ഫത്‌വ സെക്രട്ടേറിയറ്റ്, കസ്റ്റംസ് വകുപ്പ് എന്നിവിടങ്ങളിലെ ഒരാൾ വീതവും പുറത്താക്കപ്പെടുന്നവരിലുണ്ട്.

ഉപകരാർ വ്യവസ്ഥയിലുള്ള 429 പേരുടെ തൊഴിൽ കരാറും റദ്ദാക്കുന്നുണ്ട്. കുവൈത്ത് സർവകലാശാല‌ 260, മുനിസിപ്പാലിറ്റി-65, സിവിൽ ഇൻഫർമേഷൻ -21, കൃഷി-മത്സ്യവിഭാഗം- 18, ഭക്ഷ്യം-12, അപ്ലൈഡ് സ്റ്റഡീസ് -10, സ്പോർട്സ്-9, ഇൻവെസ്റ്റ്മെന്റ് അതോറിറ്റി – 7, പരിസ്ഥിതി-6, അഴിമതി വിരുദ്ധ അതോറിറ്റി- 5, ഹോളി ഖുർ‌ആൻ കമ്മിറ്റി – 4, ഭിന്നശേഷിക്കാർക്കായുള്ള അതോറിറ്റി- 3, യുവജനകാര്യം-2, ഫിനാൻസ് ഇൻവെസ്റ്റിഗേഷൻ -2 , മാൻ‌പവർ അതോറിറ്റി -1 എന്ന കണക്കിൽ വിദേശികൾക്കു ജോലി നഷ്ടമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.