1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2020

സ്വന്തം ലേഖകൻ: സെപ്​റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക്​ വിസ കാലാവധി നീട്ടിനൽകുന്നത്​ നിലവിൽ കുവൈത്തിലുള്ളവർക്ക്​ മാത്രം. സെപ്​റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ്​ സ്വാഭാവിക എക്​സ്​റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക്​ കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന്​ ആഭ്യന്തര മന്ത്രാലയം സ്​പോൺസർമാരോട്​ ആവശ്യപ്പെട്ടു.

കുവൈത്തിൽ മാർച്ച്​ ഒന്നുമുതൽ രണ്ട്​ ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു. ഈ കാലാവധി ആഗസ്​റ്റ്​ 31ന്​ കഴിയുകയാണ്​. ഇതാണ്​ കുവൈത്തിൽ ഉണ്ടാവണമെന്ന നിബന്ധനയോടെ മൂന്നുമാസത്തേക്ക്​ കൂടി നീട്ടിനൽകാൻ തീരുമാനിച്ചത്​. മാനുഷിക പരിഗണന വെച്ചും താമസ കാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത്​ ഒഴിവാക്കാനുമാണ്​ വിസ കാലാവധി നീട്ടിനൽകുന്നത്​.

ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരി​െട്ടത്തിയും വിസ പുതുക്കാവുന്നതാണ്​. സന്ദർശക വിസയിലുള്ളവർ നവംബർ 30ന്​ മുമ്പ്​ തിരിച്ചുപോവാൻ വഴി കണ്ടെത്തണമെന്നും ഇനി വിസ കാലാവധി നീട്ടി നൽകില്ലെന്നും ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.