1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 1, 2018

സ്വന്തം ലേഖകന്‍: കുവൈറ്റ് സ്വദേശിവല്‍ക്കരണം, അടുത്ത വര്‍ഷം 3,108 വിദേശികളെ പിരിച്ചുവിടുമെന്ന് കുവൈറ്റ്. സ്വദേശിവല്‍ക്കരണം 2022ന് അകം പൂര്‍ത്തിയാക്കുമെന്നും 2019 മാര്‍ച്ചില്‍ 3,108 വിദേശികളെ പിരിച്ചുവിടുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

അതേസമയം, നാലുവര്‍ഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളില്‍ 16,468 വിദേശികളെ നിയമിച്ചിട്ടുമുണ്ട്. അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്തതാണു കാരണം. സ്വദേശികള്‍ക്കു നിയമനം നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ മേഖലകളിലും സജീവമാണ്.

ഏപ്രിലില്‍ മാത്രം 8156 സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതായും അധികൃതര്‍ അറിയിച്ചു. ചുരുങ്ങിയ ദിവസത്തിനുള്ളിലെ നടക്കുന്ന ഏറ്റവും കൂടുതല്‍ സ്വദേശി നിയമനമാണിത്. കുവൈറ്റ് പൊതുമേഖലയില്‍ 78,439 വിദേശികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇവരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണു സ്വദേശിവല്‍ക്കരണ പദ്ധതിയുടെ ലക്ഷ്യം.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.